ഇന്ത്യൻ ഓയിൽ കോർപറേഷൻ : ട്രേഡ്/ടെക്നീഷൻ അപ്രന്റിസ്
ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ലിമിറ്റഡിന്റെ ഗോഹട്ടി, ദിഗ്ബോയ്, ബൻഗായ്ഗാവ് (ആസാം), ബറൗണി (ബീഹാർ), വഡോദര (ഗുജറാത്ത്), ഹൽഡിയ (ബംഗാൾ), മഥുര (യുപി), പാനിപ്പത്ത് (ഹരിയാന), പാരദ്വീപ് (ഒഡീഷ) റിഫൈനറികളിൽ 1720 ട്രേഡ്/ടെക്നീഷൻ അപ്രന്റിസ് ഒഴിവ്.
പ്രായം: 18-24. അർഹർക്ക് ഇളവ്.
സ്റ്റൈപൻഡ്: ചട്ടപ്രകാരം.
തസ്തിക, വിഭാഗം, യോഗ്യത:
ട്രേഡ് അപ്രന്റിസ് അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ): 3 വർഷ ബിഎസ്സി (ഫിസിക്സ്, മാത്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).
ട്രേഡ് അപ്രന്റിസ്-ഫിറ്റർ (മെക്കാനിക്കൽ): പത്താം ക്ലാസും രണ്ടു വർഷ ഐടിഐ ഫിറ്റർ കോഴ്സും.
ട്രേഡ് അപ്രന്റിസ് ബോയ്ലർ (മെക്കാനിക്കൽ): 3 വർഷ ബിഎസ്സി (ഫിസിക്സ്, മാത്സ്, കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി).
ടെക്നീഷൻ അപ്രന്റിസ് (കെമിക്കൽ): 3 വർഷ കെമിക്കൽ എൻജിനിയറിംഗ്/പെട്രോകെമിക്കൽ എൻജിനിയറിംഗ്/ കെമിക്കൽ ടെക്നോളജി/റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ.
ടെക്നീഷൻ അപ്രന്റിസ് (മെക്കാനിക്കൽ): 3 വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ.
ടെക്നീഷൻ അപ്രന്റിസ് (ഇലക്ട്രിക്കൽ): 3 വർഷ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ഡിപ്ലോമ.
ടെക്നീഷൻ അപ്രന്റിസ് (ഇൻസ്ട്രുമെന്റേഷൻ): 3 വർഷ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്/ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ എൻജിനിയറിംഗ് /അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് ഡിപ്ലോമ.
ട്രേഡ് അപ്രന്റിസ് സെക്രട്ടേറിയൽ അസിസ്റ്റന്റ്: 3 വർഷ ബിഎ/ബിഎസ്സി/ബികോം.
ട്രേഡ് അപ്രന്റിസ് അക്കൗണ്ടന്റ്: 3 വർഷ ബികോം.
ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്): പ്ലസ് ടു ജയം.
ട്രേഡ് അപ്രന്റിസ് ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയവും ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റും. പ്ലസ് ടു, ബിരുദം, ഡി പ്ലോമ യോഗ്യതകൾ 50% മാർക്കോടെ നേടിയതാകണം. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45%). ഐടിഐ യോഗ്യതയ്ക്കു പാസ് മാർക്ക് മതി.
ഓണ്ലൈൻ അപേക്ഷ: നവംബർ 20 വരെ.
കൂടുതൽ അറിയാൻ : www.iocl.com