ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപ്രൻറി സ്‌

297
0
Share:

അക്കൗണ്ട്‌സ്‌, എക്‌സിക്യൂട്ടീവ്‌, ഗ്രാജ്വേറ്റ്‌, ട്രേഡ്‌, ടെക്‌നീഷ്യൻ  വിഭാഗങ്ങളിൽ അപ്രൻറിസ്‌ഷിപ്പിന്‌ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപേക്ഷിക്കാം.
വിവിധ ട്രേഡുകളിലായി 490 ഒഴിവുകളാണുള്ളത്. ഫിറ്റർ, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക്‌സ്‌, മെക്കാനിക്‌, ഇൻസ്‌ട്രുമെൻറ് മെക്കാനിക്‌, മെഷീനിസ്‌റ്റ്‌, സിവിൽ തുടങ്ങിയ ട്രേഡുകളിലാണ്‌ അവസരം. അക്കൗണ്ട്‌സ്‌ വിഭാഗത്തിൽ ബിരുദധാരികൾക്ക്‌ അപേക്ഷിക്കാം. മറ്റുള്ളവയിൽ സ്‌കിൽ സർട്ടിഫിക്കറ്റ്‌ ഉള്ളവർക്കും.

കേരളം, തമിഴ്‌നാട്‌, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളും പുതുച്ചേരിയും ഉൾപ്പെട്ട സതേൺ റീജിയനിലെ മാർക്കറ്റിങ്‌ ഡിവിഷന്‌ കീഴിലാണ്‌ ഒഴിവ്‌.
കേരളത്തിൽ 80 ഒഴിവുണ്ട്‌.

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.

പ്രായം: 18–-24.
അവസാന തീയതി:  സെപ്‌തംബർ 10.
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://www.iocl.com/apprenticeships

Share: