സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം

Share:

കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു.

ഡിസംബര്‍ 15 ന് രാവിലെ 10 മണി മുതല്‍ ഒരുമണി വരെയാണ് അഭിമുഖം.

അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ (മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം), കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ (ഡിപ്ലോമ ഓട്ടോമൊബൈല്‍ / മെക്കാനിക്കല്‍ യോഗ്യതയും നാല് വര്‍ഷത്തെ പ്രവൃത്തിപരിചയവും), സീനിയര്‍ സെയില്‍സ് ഓഫീസര്‍ (ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം), സര്‍വീസ് അഡൈ്വസര്‍ (ഡിപ്ലോമ ഓട്ടോമൊബൈല്‍ / മെക്കാനിക്കല്‍ യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും), ബോഡി ഷോപ് അഡൈ്വസര്‍ (ഡിപ്ലോമ ഓട്ടോമൊബൈല്‍ / മെക്കാനിക്കല്‍), സ്‌പെയര്‍ ഇന്‍ ചാര്‍ജ് (ഡിപ്ലോമ ഓട്ടോമൊബൈല്‍ / മെക്കാനിക്കല്‍), അക്കൗണ്ടന്റ് (ബി.കോം/എം.കോം മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം), മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്‌സ് (ബിരുദം), ടീം ലീഡര്‍ (ബിരുദം മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും), സെയില്‍സ് എക്‌സിക്യൂട്ടീവ് (പ്ലസ് ടു) എന്നീ തസ്തികളിലേക്ക് പുരുഷന്‍മാര്‍ക്കും, ഷോറൂം സെയില്‍സ് ഓഫീസര്‍ (മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം), റിസെപ്ഷനിസ്റ്റ് (ബിരുദം), ബാക്ക് ഓഫീസ് സ്റ്റാഫ് (ബിരുദം) എന്നീ തസ്തികളിലേക്ക് സ്ത്രീകള്‍ക്കും അപേക്ഷിക്കാം.

ഫിനാന്‍ഷ്യല്‍ കണ്‍സള്‍റ്റന്റ് കരിയര്‍ പ്രോഗ്രാം (എസ് എസ് എല്‍ സി), ഫിനാന്‍ഷ്യല്‍ കണ്‍സള്‍റ്റന്റ് (എസ് എസ് എല്‍ സി), ഏജന്‍സി ലൈഫ് (എസ് എസ് എല്‍ സി), ഏജന്‍സി അസ്സോസിയേറ്റ് (എസ് എസ് എല്‍ സി) എന്നീ തസ്തികളിലേക്ക് നിശ്ചിത യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.

ഫോണ്‍. 0497 2707610

Share: