ഇന്‍റ൪വ്യൂ, ഒരു പേടിസ്വപ്നം ?
പ്രൊഫ. ബൽറാം മൂസദ്
പലര്‍ക്കും ഒരു പേടിസ്വപ്നമാണ് ഇന്‍റ൪വ്യൂ. വാസ്തവത്തില്‍ അതിന്‍റെ യാതൊരാവശ്യവുമില്ല.
പലതരം തെറ്റിദ്ധാരണകളാണ് ഇന്‍റ൪വ്യൂ ഒരു അഗ്നിപരീക്ഷയാണെന്ന വിശ്വാസം വളര്‍ത്തുന്നത്.
ഉദാഹരണത്തിന് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം പൂര്‍ണ്ണവാചകങ്ങളില്‍ മറുപടി പറയേണ്ടതുണ്ടെന്ന് പരക്കെ ഒരു ധാരണയുണ്ട്.കാര്യമാത്രപ്രസക്തമായി മറുപടി പറഞ്ഞാല്‍ ധാരാളം മതിയാകും. “Where do you belong to?”എന്നു ചോദിച്ചാല്‍ Kollam എന്നോ Kottayam എന്നോ പറയുകയേ വേണ്ടു. അല്ലാതെ I belong to Kollam എന്നും മറ്റും പറയണമെന്നു യാതൊരു നിര്‍ബന്ധവുമില്ല. അതുപോലെ Which is the capital of Bengladesh? എന്നു ചോദിച്ചാല്‍ ‘Dacca’ എന്നു മാത്രം പറഞ്ഞാല്‍ മതി. The capital of Bangladesh is Dacca എന്ന് പറയണമെന്നില്ല.
എനിക്കു പരിചിതനായ ഒരാള്‍ ഒരു ഇന്‍റ൪വ്യൂവിന് സ്വന്തമായി ഒരൊറ്റ പൂര്‍ണ്ണ വാചകവും പറയാതെ നല്ല മാര്‍ക്ക് വാങ്ങുകയുണ്ടായി.ആ ഇന്‍റവ്യൂവിലെ ചോദ്യോത്തരങ്ങള്‍ ഏതാണ്ടിതുപോലെയായിരുന്നു:-
“Good Morning sir”
“Good Morning, Take your seat”
Thank you sir’
“May I know your name?
“V.S.Kumar”
“Are you a graduate”
“Post Graduate”
“In which subject?”
“Mathematics”
“When did you take your M.Sc degree?”
‘Last year sir’
“Are you working anywhere now?”
‘No sir’
“Why?”
‘Apply, apply- no reply’
‘ That is nice. Well, please answer some questions. What is a robot?’
‘A man machine’
What all types of work can a Robot do?
‘Almost every human work’
“Well, who wrote WAR AND PEACE”
‘Tolstoy, sir’
‘What is it about?’
‘Nepolean’s invasion of Russia’
“What was Gandhiji’s settlement in South Africca called?”
Tolstoy farm’
‘What is glasnost?’
‘Russian word meaning ‘openness’
‘Who popularized it?’
‘Gorbachev’
‘Can you mention another word popularized by Gorbachev?’
‘Peristroika’
‘What does it mean?’
‘Re-structuring”
‘One last question. Who wrote the famous line”Frallty, thy name is woman?’
‘Shakespeare’
‘In which play?’
‘Hamlet’
‘O.K You can leave’
Thank you, sir’
ഉത്തരങ്ങള്‍ പൂര്‍ണ്ണ വാചകങ്ങളാകേണ്ടതില്ല എന്നതിന് ഇതില്‍പരം എന്തു തെളിവ് വേണം?
ഇന്‍റ൪വ്യൂബോര്‍ഡിനെ എങ്ങിനെ അഭിമുഖീകരിക്കണം എന്ന് മേല്ചേര്‍ത്ത ഭാഗത്തില്‍ നിന്നു മനസ്സിലായിരിക്കുമല്ലോ.ചെന്ന ഉടന്‍ “Good Morning sir”എന്നോ “Good Afternoon sir” എന്നോ പറയുന്നത് വളരെ ഭവ്യമായ രീതിയാണ്.
വെറും Good Morning എന്നോ Good Afternoon എന്നോ പറഞ്ഞാലും മതി.പക്ഷെ സ്വരം വളരെ ബഹുമാനസൂചകമയിരിക്കണമെന്നു മാത്രം.ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ ‘Take your seat’ എന്ന് പറഞ്ഞാല്‍ Thank you എന്ന് ആദരവോടെയോ Thank you sir എന്നു പൂര്‍ണ്ണമായോ പറയുന്നതും പെരുമാറ്റത്തിന് ഭവ്യത നല്‍കുന്നു.
പിന്നീടുള്ള ചോദ്യങ്ങള്‍ക്ക് പരിഭ്രമം സ്വല്പവും കാട്ടാതെ ഒറ്റ വാക്കിലോ രണ്ടുമൂന്നു വാക്കുകളിലോ മറുപടി പറഞ്ഞാല്‍ മതി. പറ്റുമെങ്കില്‍ മുഴുവന്‍ വാചകങ്ങളിലും പറയാം. അറിയാത്ത എന്തെങ്കിലും ചോദ്യം വന്നാല്‍ സംഭ്രമിക്കേണ്ട കാര്യം ഇല്ല. “ Sorry sir എന്നോ “ I am not sure, sir’ എന്നോ “Sorry I don’t remember’’ എന്നോ പറഞ്ഞ് ഒഴിയുകയെ വേണ്ടു.
ഇന്റര്‍വ്യൂവിന് വരുന്ന ഓരോ ഉദ്യോഗാര്‍ത്ഥിയും സര്‍വജ്ഞനാകും എന്ന മിഥ്യാധാരണയൊന്നും ഇന്റര്‍വ്യൂ നടത്തുന്നവര്‍ക്കുണ്ടാകില്ല. അറിയാത്തത് അറിയില്ലെന്ന് സൂചിപ്പിച്ചാല്‍ നേരെ മറ്റൊരു ചോദ്യത്തിലേക്ക് കടക്കുന്നു. അത്ര മാത്രം. അതേ സമയം അറിയാത്തത്അറിയുമെന്ന് ഭാവിച്ച് എന്തെങ്കിലും തട്ടിവിട്ടാല്‍ ആപത്തു ക്ഷണിച്ചു വരുത്തലായിരിക്കും ഫലം. ഉദ്യോഗാര്‍ത്ഥി bluff ചെയ്യുകയാണെന്ന് തോന്നിക്കഴിഞ്ഞാല്‍ പിന്നെ അയാളെ expose ചെയ്യാനായിരിക്കും ഇന്റര്‍വ്യൂ നടത്തുന്നവരുടെ യജ്ഞം. Honesty is the best policy എന്ന് മനുഷ്യ ജീവിതത്തില്‍ മറ്റൊരു മേഖലയിലും ശരിയല്ലെങ്കില്‍ കൂടി ഇന്റര്‍വ്യൂവിന്‍റെ കാര്യത്തില്‍ നൂറു ശതമാനം ശരിയാണ്.
ഒരു ചോദ്യം ശരിക്കും കേട്ടില്ലാ എങ്കില്‍ ‘Pardon, sir’ എന്ന് ചോദിക്കുകയാണ് വേണ്ടത്. അല്ലാതെ ‘Once more’ എന്നോ Repeat the question എന്നോ ഒക്കെ പറഞ്ഞാല്‍ അത് വലിയ ധിക്കാരമായി പ്പോകും.
പൊതുവില്‍, സന്തോഷവാനായി പുഞ്ചിരിച്ചുകൊണ്ട് ഇന്റര്‍വ്യൂവിനെ നേരിടുന്നതാണ് അഭികാമ്യം. ഒരു ശത്രുവിനെ നേരിടുന്നതുപോലെ ഭയാശങ്കകള്‍ മുഖത്ത് സ്ഫുരിപ്പിക്കുന്നത് തീരെ ആശ്വാസ്യമല്ല.
തിരിച്ചു പോരുമ്പോള്‍ ‘Thank you, sir’ എന്നു പറയുന്നതിനു പ്രത്യേക ചെലവൊന്നുമില്ല, പക്ഷെ വരവുണ്ടായെന്നും വരും!
(തുടരും)