ഗ്രാജുവേറ്റ് ഇൻറെൺ, എക്‌സിക്യൂട്ടീവ് ഒഴിവുകൾ

തിരുഃ കേരള സർക്കാരിൻറെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലേക്ക് ഗ്രാജുവേറ്റ് ഇൻറെൺ, എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കാസർഗോഡ്, പാണ്ടിക്കാട്, ലക്കിടി, കുന്നംകുളം, പെരുമ്പാവൂർ, കുളക്കട, കഴക്കൂട്ടം എന്നിവിടങ്ങളിലായി എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് ഏഴും, കാസർഗോഡ്, ചാത്തന്നൂർ, കളമശ്ശേരി, വിഴിഞ്ഞം, എറണാകുളം എന്നിവിടങ്ങളിലായി ഗ്രാജുവേറ്റ് ഇൻറെൺ തസ്തികയിലേക്ക് അഞ്ചും ഒഴിവുകളാണുള്ളത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/careers/ എന്ന ലിങ്ക് സന്ദർശിക്കുക.
ഡിസംബർ നാലിന് വൈകിട്ട് ആറിന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.