ഇന്റലിജന്റ്സ് ബ്യൂറോയിൽ 995 ഒഴിവുകൾ
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്റലിജന്റ്സ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജന്റ്സ് ഓഫീസർ ഗ്രേഡ്-2/ എക്സിക്യൂട്ടീവ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ : 995
നേരിട്ടുള്ള നിയമനം.
യോഗ്യത: ബിരുദം/തത്തുല്യം, കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
പ്രായം: 18-27 (അർഹർക്ക് ഇളവ്).
ഫീസ്: 550 (അർഹർക്ക് ഇളവ്).
അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജന്റ്സ് ഓഫീസർ ഗ്രേഡ് 2/എക്സിക്യൂട്ടീവ് എക്സാമിനേഷൻ 2023 മുഖേനയാണ് തെരഞ്ഞെടുപ്പ്.
ഡിസംബർ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി (നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയൽ) തസ്തികയാണ്.
ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ട.
ഓണ്‍ലൈനായും ഓഫ്ലൈനായും ഫീസടയ്ക്കാം.
എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാകും.
കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. www.mha.gov.in , www.ncs.gov.in