കേരളാ എന്‍ജിനീയറിങ്‌ എന്‍ട്രന്‍സ്‌ : ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

Share:

കോട്ടയം: അഡ്‌മിഷന്‍ സൂപ്പര്‍െവെസറി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളാ എന്‍ജിനീയറിങ്‌ കോളജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷനിലെ അംഗങ്ങളായ കേരളത്തിലെ സ്വകാര്യ സ്വാശ്രയ കോളജുകളില്‍ 2018-19 വര്‍ഷത്തേക്കുള്ള കേരളാ എഞ്ചിനീയറിങ്‌ എന്‍ട്രന്‍സിന്‌(KEE 2018) ഓണ്‍െലെനായി അപേക്ഷിക്കാം. കേരളത്തിലെ പതിനാലു ജില്ലാ കേന്ദ്രങ്ങളിലും മേയ്‌ 13 നാണു പരീക്ഷ.
എന്‍ജിനീയറിങ്‌ മാനേജ്‌മന്റ്‌ അസോസിയേഷന്റെ www.ksfecma.com എന്ന വെബ്‌െസെറ്റില്‍ മേയ്‌ രണ്ടു വരെ ഓണ്‍െലെന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. 250 രൂപയാണു പരീക്ഷാ ഫീസ്‌. കേരളാ എന്‍ട്രന്‍സ്‌ കമ്മീഷന്‍ നടത്തുന്ന എന്‍ജിനീയറിങ്‌ എന്‍ട്രന്‍സ്‌ പരീക്ഷയ്‌ക്കായി അപേക്ഷിക്കാന്‍ പറ്റാത്തവര്‍ക്കും അല്ലാത്തവര്‍ക്കും ഈ വര്‍ഷം എന്‍ജിനീറിങ്ങിനു ചേരാന്‍ ഒരു അവസരം കൂടിയാണിത്‌.
സര്‍ക്കാര്‍ തീരുമാനമനുസരിച്ച്‌ കേരളത്തില്‍ എന്‍ജിനീയറിങ്ങിനു മാനേജ്‌മെന്റ്‌ സീറ്റില്‍ അഡ്‌മിഷന്‍ നേടാന്‍ KEAM, KEE, JEE 2018 എന്നീ പരീക്ഷകളില്‍ ഏതിലെങ്കിലും നിര്‍ബന്ധമായും യോഗ്യത നേടിയിരിക്കണം.
കൂടുതൽ വിവരങ്ങള്‍ക്ക് 9895010120 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Share: