കെ- മാറ്റ്‌: പ്രവേശന പരീക്ഷ ജൂണ്‍ 24-ന്‌

Share:

കോട്ടയം: എം.ബി.എ. 2018-19 അക്കാഡമിക്‌ വര്‍ഷത്തെ പ്രവേശനത്തിനു കേരള സര്‍വകലാശാല നടത്തുന്ന കെ-മാറ്റ്‌ കേരള-2018ൻറെ ഈ വര്‍ഷത്തെ രണ്ടാമത്തെ പ്രവേശന പരീക്ഷ ജൂണ്‍ 24 നു കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ബംഗളുരു, മംഗളുരു, ചെന്നൈ, കോയമ്പത്തൂര്‍ കേന്ദ്രങ്ങളിലും നടത്തും. കേരളത്തിനു പുറത്തെ കേന്ദ്രങ്ങളില്‍ കുറഞ്ഞത്‌ 100 അപേക്ഷാര്‍ഥികള്‍ ഇല്ലാത്ത പക്ഷം അപേക്ഷകരെ തൊട്ടടുത്ത കേന്ദ്രത്തിലേക്കു മാറ്റും.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിക്കുന്നതിനും വിവരങ്ങള്‍ക്കും www.kmatkerala.in എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ ഏഴ്‌ വൈകിട്ട്‌ അഞ്ച്‌.
ഫീസ്‌: ജനറല്‍ വിഭാഗത്തിന്‌ 1000 രൂപയും എസ്‌.സി, എസ്‌.ടി. വിഭാഗത്തിന്‌ 750 രൂപയുമാണ്‌. അപേക്ഷാ ഫീസ്‌ തിരികെ ലഭിക്കില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌- 8547255133.

Share: