ഇന്ത്യൻ നേവി: അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ നേവിയിൽ ഫയർമാൻ (122) , ഫയർ എൻജിൻ ഡ്രൈവർ (7 ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . ഈസ്റ്റേണ്‍ നേവൽ കമാൻഡിനു കീഴിൽ തിരുനൽവേലി, വിശാഖപട്ടണം, ചിൽക, സുനബെഡ എന്നിവിടങ്ങളിലാണ് ഒഴിവുകൾ .
യോഗ്യത: പത്താം ക്ലാസ് ജയം. ഫയർ എൻജിൻ ഡ്രൈവർക്ക് ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ മൂന്നു വർഷ പരിചയവും ഡ്രൈവിംഗ് ലൈസൻസും വേണം.
ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് സി- നോണ്‍ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയൽ, നോണ്‍ ഇൻ ഡസ്ട്രിയൽ തസ്തികയാണ്.
അപേക്ഷിക്കാനുള്ള അവസാന തിയതി : ഡിസംബർ 20
കൂടുതൽ വിവരങ്ങൾക്ക് : www.indiannavy.nic.in