സാമ്പത്തിക ശാസ്ത്രത്തിൽ എംഎസ്സി: ഇപ്പോൾ അപേക്ഷിക്കാം

മുംബൈയിലുള്ള ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസർച്ച് സാമ്പത്തിക ശാസ്ത്രത്തിൽ എംഎസ്സി, എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.
എംഎസ്സി: രണ്ടു വർഷത്തെ കോഴ്സ് സാമ്പത്തിക വിശകലനത്തിനും ദേശീയ, അന്തർദേശീയ സാമ്പത്തിക നയരൂപീകരണ വിഷയത്തിലും പ്രാധാന്യം നൽകുന്നു. ബിഎ, എംഎസ്സി, ബികോം, ബിസ്റ്റാറ്റ്, ബിഎസ്സി(ഫിസിക്സ്,മാത്തമാറ്റിക്സ്), ബിടെക് കോഴ്സുകൾ ഫസ്റ്റ് ക്ലാസിൽ പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഹയർ സെക്കൻഡറി തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.
കോഴ്സ് മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്ക് എംഫിലിനും തുടർന്നു പിഎച്ച്ഡി പ്രോഗ്രാമിനും രജിസ്റ്റർ ചെയ്യാൻ അവസരം ലഭിക്കും. എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമുകൾക്കു ആദ്യ രണ്ടു വർഷം പ്രതിമാസം 25000 രൂപ സ്റ്റൈപൻഡ് ലഭിക്കും.
എംഫിൽ, പിഎച്ച്ഡി എന്നിവയ്ക്ക് എംഎ ഇക്കണോമിക്സ്, എംകോം, എംസ്റ്റാറ്റ്, എംഎസ്സി (ഫിസിക്സ്,മാത്തമാറ്റിക്സ്),ബിടെക് കോഴ്സുകൾ ഫസ്റ്റ് ക്ലാസിൽ പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
എഴുത്തു പരീക്ഷയുടേയും ഇന്റർവ്യുവിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം.. ജനറൽ ആപ്റ്റിറ്റ്യൂഡ്, അനലിറ്റിക്കൽ എബിലിറ്റി, മാത്തമാറ്റിക്കൽ സ്കിൽ എന്നീ ഖേലകളിൽനിന്നും ചോദ്യങ്ങളുണ്ടാകും. കൂടാതെ ഇക്കണോമിക്സ് അല്ലങ്കിൽ മാത്തമാറ്റിക്സ് ഉൾപ്പെട്ട ഒരു സെക്ഷനും ഉണ്ടാകും. എഴുത്തു പരീക്ഷയ്ക്ക് തിരുവനന്തപുരം ഒരു കേന്ദ്രമാണ്. ഏപ്രിൽ 22 നാണ് ഏഴുത്തു പരീക്ഷ.
അപേക്ഷാ ഫീസ് 500 രൂപ.
ഓണ്ലൈനായി അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ ആറിനകം അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾ www.igidr.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.