ഇന്ത്യൻ ഇക്കണോമിക് സർവീസ് / സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്

Share:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇന്ത്യൻ ഇക്കണോമിക് സർവീസ്/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷ ‐ 2019-ന് അപേക്ഷ ക്ഷണിച്ചു.
ഇന്ത്യൻ ഇക്കണോമിക് സർവീസ്
യോഗ്യത: ഇക്കണോമിക്സിലൊ അനുബന്ധവിഷയങ്ങളിലൊ ബിരുദാനന്തരബിരുദം.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്
യോഗ്യത: സ്റ്റാറ്റിസ്റ്റിക്സിലൊ അനുബന്ധവിഷയങ്ങളിലൊ ബിരുദമോ ബിരുദാനന്തരബിരുദമോ.
പ്രായം 21‐30. ( പ്രായം കണക്കാക്കുന്നത് 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് ).

ഒഴിവുകൾ:
ഇന്ത്യൻ ഇക്കണോമിക് സർവീസ്- 32,
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്- 33
എഴുത്ത് പരീക്ഷയുടെയും വൈവയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
തിരുവനന്തപുരം ഉൾപ്പെടെ 19 പരീക്ഷാകേന്ദ്രങ്ങളാണുരാജ്യത്താകെയുള്ളത്.
www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 16 വൈകിട്ട് ആറ്.

വിശദവിവരങ്ങൾ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Share: