ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ഒഴിവുകൾ
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമൻഡാന്റ് ആകാൻ 01/2019 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു . അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമൻഡാന്റ് ആകാൻ 01/2019 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു . അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
അസിസ്റ്റന്റ് കമൻഡാന്റ് ജനറൽ ഡ്യൂട്ടി, ജനറൽ ഡ്യൂട്ടി/പൈലറ്റ്, നാവിഗേറ്റർ/ഒബ്സേർവർ, ടെക്നിക്കൽ ബ്രാഞ്ച് എന്നിവയിലേക്ക് കമ്മീഷൻഡ് തസ്തികകളിലേക്ക് പുരുഷൻമാർക്കും. ഷോർട്ട് സർവീസ് തസ്തികയായ ജനറൽ ഡ്യൂട്ടിയിലേക്ക് സ്ത്രീകൾക്കും ഷോർട്ട് സർവീസ് പൈലറ്റ് തസ്തികയിലേക്ക് സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം.
അസിസ്റ്റന്റ് കമൻഡാന്റ് കമ്മീഷൻഡ് ജനറൽ ഡ്യൂട്ടി-
യോഗ്യത: അംഗീകൃതസർവകലാശാലയിൽനിന്ന് 60 ശതമാനം മാർക്കോടെ ബിരുദം. മൊത്തം 60 ശതമാനം മാർക്കോടെ പ്ലസ്ടുവിനു ഫിസിക്സും മാത്തമാറ്റിക്സും നിർബന്ധമായി പാസായിരിക്കണം. പ്രായം: 19-24. 1994ജൂലൈ ഒന്നിനും 1999 ജൂണ്‍ 30നും മധ്യേ ജനിച്ചവരായിരിക്കണം.
ജനറൽ ഡ്യൂട്ടി പൈലറ്റ്, നാവിഗേറ്റർ-ഒബ്സർവയർ-
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും 60 ശതമാനം മാർക്കോടെ ബിഎസ്സി മാത്തമാറ്റിക്സ്, ഫിസിക്സ് പാസായിരിക്കണം. ബിരുദത്തിന്റെ അവസാനവർഷം ഫിസിക്സോ മാത്തമാറ്റിക്സോ നിർബന്ധമായി പഠിച്ചിരിക്കണം. മൊത്തം 60 ശതമാനം മാർക്കോടെ പ്ലസ്ടുവിനു ഫിസിക്സും മാത്തമാറ്റിക്സും നിർബന്ധമായി പാസായിരിക്കണം.
പ്രായം: 19-26 നും മധ്യേ. 1992ജൂലൈ ഒന്നിനും 1999ജൂണ്‍ 30നും മധ്യേ ജനിച്ചവരായിരിക്കണം.
ടെക്നിക്കൽ ബ്രാഞ്ച് (മെക്കാനിക്കൽ, എയ്റോനോട്ടിക്കൽ,ഇലക്ട്രിക്കൽ)-
യോഗ്യത: നേവൽ ആർക്കിടെക്ചറൽ, മെക്കാനിക്കൽ, മറൈൻ, ഡിസൈൻ, പ്രൊഡക്ഷൻ, എയ്റോനോട്ടിക്കൽ, ഓട്ടോമോട്ടീവ്, ഇൻസ്ട്രമെന്റേഷൻ ആൻഡ് കണ്ട്രോൾ, ഇലക്ട്രിൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എന്നിവയിൽ 60 ശതമാനം മാർക്കോടെ എഐസിടിഇ എൻജിനിയറിംഗ് ബിരുദം. മൊത്തം 60 ശതമാനം മാർക്കോടെ പ്ലസ്ടുവിനു ഫിസിക്സും മാത്തമാറ്റിക്സും നിർബന്ധമായി പാസായിരിക്കണം. അല്ലെങ്കിൽ എ ആൻഡ് ബി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് എക്സാമിനേഷൻ 60 ശതമാനം മാർക്കോടെ പാസായിരിക്കണം.
പ്രായം: 19-26 നും മധ്യേ. 1992ജൂലൈ ഒന്നിനും 1996ജൂണ്‍ 30നും മധ്യേ ജനിച്ചവരായിരിക്കണം. പൈലറ്റ്(കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക്)
യോഗ്യത: മൊത്തം 60 ശതമാനം മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. ഡിജിസിഎ അംഗീകരിച്ച കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉണ്ടായിരിക്കണം. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. പ്രായം: 18-26. 1992 ജൂലൈ ഒന്നിനും 2000 ജൂണ്‍ 30നും മധ്യേ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉൾപ്പെടെ.
ജനറൽ ഡ്യൂട്ടി (സ്ത്രീ)യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് 60 ശതമാനം മാർക്കോടെ ബിരുദം. മൊത്തം 60 ശതമാനം മാർക്കോടെ പ്ലസ്ടുവിനു ഫിസിക്സും മാത്തമാറ്റിക്സും നിർബന്ധമായി പാസായിരിക്കണം. പ്രായം: 19-24. 1994 ജൂലൈ ഒന്നിനും 1999 ജൂണ്‍ 30 നും മധ്യേ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉൾപ്പെടെ.
എയർഫോഴ്സിന്റെ പൈലറ്റ് ആപ്റ്റിട്യൂഡ് ടെസ്റ്റ് പരാജയപ്പെട്ടവരെ പൈലറ്റ്, നാവിഗേറ്റർ തസ്തികകളിലേക്കു പരിഗണിക്കുകയില്ല.
കേന്ദ്രസർക്കാർ അംഗീകരിച്ച മാനദണ്ഡപ്രകാരം എസ്സി, എസ്ടി, ഒബിസി വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവ് ലഭിക്കുന്നതാണ്. സർവീസ് അക്കാഡമികളിൽനിന്നും അച്ചടക്ക നടപടികളുടെ ഭാഗമായി പിരിച്ചുവിട്ട ഉദ്യോഗാർഥികളെ പരിഗണിക്കുന്നതല്ല.
അവസാനവർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും ബിരുദം അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്ലസ്ടുവിനുശേഷം അഞ്ചു വർഷത്തെ എൽഎൽബി ബിരുദം പാസായവർക്കും അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഉദ്യോഗാർഥികൾ മൊത്തം 60 ശതമാനം മാർക്കോടെ പ്ലസ്ടുവിനു ഫിസിക്സും മാത്തമാറ്റിക്സും നിർബന്ധമായി പാസായിരിക്കണം.
അപേക്ഷ അയയ്ക്കേണ്ട വിധം: www.joincoastguard.org എന്ന വെബ്സൈറ്റിൽ വിജ്ഞാപനം വായിച്ചു മനസിലാക്കുക. ഇതേ വെബ്സൈറ്റിൽനിന്ന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കോസ്റ്റ് ഗാർഡിന്റെ മുംബൈ, നോയിഡ, ചെന്നൈ, കോൽക്കത്ത കേന്ദ്രങ്ങളിൽ വച്ചു നടത്തുന്ന പ്രിലിമിനറി പരീക്ഷയ്ക്കു ശേഷമാണു തെരഞ്ഞെടുപ്പ്.
ഇതിൽ പാസാകുന്നവരെ ഡൽഹി, ബാംഗളൂർ മിലിറ്ററി ആശുപത്രികളിൽ വൈദ്യപരിശോധനകൾക്കു വിധേയരാക്കും. പൈലറ്റ് തസ്തികയിൽ അപേക്ഷിക്കുന്നവരെ വൈദ്യപരിശോധനയ്ക്കുശേഷം പിഎബിടി പരീക്ഷയ്ക്കും വിധേയരാക്കും. തെരഞ്ഞെടുക്കുന്നവർക്കു കോസ്റ്റ് ഗാർഡിന്റെ ഈ ബാച്ചിൽ മാത്രമാണു യോഗ്യത ഉണ്ടായിരിക്കുകയുള്ളൂ.
കമ്മീഷൻഡ് ഓഫീസർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് 157 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം. സ്ത്രീകൾക്കു 152 സെന്റീമീറ്റർ. ഷോർട്ട് സർവീസ് തസ്തികകൾക്കു 162.5 നും 197 സെന്റീമീറ്ററിനും മധ്യേ ഉയരമുണ്ടായിരിക്കണം. പ്രായത്തിനും ഉയരത്തിനും ആനുപാതികമായ തൂക്കം ഉണ്ടായിരിക്കണം.
ശന്പളം: 15,600-39,100 രൂപ. ഗ്രേഡ് പേ-5,400. കൂടുതൽ വിവരങ്ങൾക്ക് www.indiancoastguard.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ ഒന്ന്.