ഇന്ത്യന്‍ ഓയിലിൽ അപ്രന്‍റിസ് : 101 ഒഴിവുകൾ
ഇന്ത്യന്‍ ഓയിലിൽ കോര്‍പ്പറേഷൻ നോൺ ടെക്നിക്കൽ ട്രേഡുകളിൽ അപ്രന്‍റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. റിഫൈനറികളിൽ സെക്രട്ടേറിയൽ അസിസ്റ്റന്‍റ്, അക്കൌണ്ടന്‍റ് ട്രേഡുകളിലാണ് ആയിരിക്കും നിയമനം.
ട്രേഡ് അപ്രന്‍റിസ്-സെക്രട്ടേറിയല്‍ അസിസ്റ്റന്‍റ്-75 (ഗോഹട്ടി-10, ബറൌനി-5, ഗുജറാത്ത്-11, ഹാല്‍ഡിയ-9, മധുര-10, പാനിപ്പത്ത്-7, എ.ഒ.ഡി-10, ബംഗായ് ഗാവ്-10, പാരദ്വീപ്-3)
യോഗ്യത: കുറഞ്ഞത് 55% മാര്‍ക്കോടെ ബി.എ/ബി.എസ്.സി/ബി.കോം.
എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്കും അംഗ പരിമിതര്‍ക്കും മാര്‍ക്കിൽ 5 % ഇളവ് ലഭിക്കും.
ട്രേഡ് അപ്രന്‍റിസ്- അക്കൌണ്ടന്‍റ്-26(ഗുവാഹട്ടി-2, ബറൌനി-3, ഗുജറാത്ത്-3, ഹാല്‍ഡിയ-3, മധുര-3 , പാനിപ്പത്ത്-4, എ.ഒ.ഡി-2, ബംഗായ് ഗാവ്-2, പാരദ്വീപ്-4)
യോഗ്യത: കുറഞ്ഞത് 55% മാര്‍ക്കോടെ ബി.കോം .
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും മാര്‍ക്കിൽ 5% ഇളവ് ലഭിക്കും.
പ്രായം: 2018 ജനുവരി 31 –ന് 18-നും 24-നും ഇടയില്‍.
ഉയര്‍ന്ന പ്രായ പരിധിയിൽ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഒ.ബി.സി ക്കാര്‍ക്ക് 3 വര്‍ഷത്തെയും ഇളവ് ലഭ്ക്കും. ഭിന്നശേഷിക്കാര്‍ക്ക് ചട്ടപ്രകാരം.
തിരഞ്ഞെടുപ്പ്: എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 85.15 എന്ന അനുപാതത്തിലാണ് വെയിറ്റേജ്.
പരീക്ഷയിലും അഭിമുഖത്തിലും കുറഞ്ഞത് 40 % മാര്‍ക്ക് നേടണം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12 മാസമാണ് പരിശീലനം നല്‍കുക.
അപേക്ഷിക്കേണ്ട വിധം: ഏതെങ്കിലും ഒരു റിഫൈനറി യൂണിറ്റിലേക്ക് മാത്രമേ അപേക്ഷിക്കാ൯ കഴിയു. വിശദ വിവരങ്ങൾ www.iocl.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ഓണ്‍ലൈ൯ രജിസ്ട്രെഷനുള്ള അവസാന തീയതി: ഫെബ്രുവരി 3.
ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 17