നേവിയിൽ കായികതാരങ്ങള്‍ക്ക് സെയിലറാകാം

Share:

മികവ് തെളിയിച്ച കായികതാരങ്ങള്‍ക്ക് നേവിയിൽ സെയില൪ തസ്തികയിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. ഡയറക്റ്റ് എന്‍ട്രി പെറ്റി ഓഫീസര്‍, സീനിയര്‍ സെക്കണ്ടറി റിക്രൂട്ട്മെന്‍റ്, മെട്രിക് റിക്രൂട്ട്സ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍. അത്ലറ്റിക്സ്, അക്വാട്ടിക്സ്, ബാസ്ക്കറ്റ് ബോള്‍, ബോക്സിംഗ്,ക്രിക്കറ്റ്, ഫുട്ബോള്‍, ജിംനാസ്റ്റിക്സ്, ഹാന്‍ഡ്‌ ബോള്‍, ഹോക്കി, കബഡി, വോളിബോള്‍, വെയ്റ്റ് ലിഫ്റ്റിംഗ്, റസ്ലിംഗ്, സ്ക്വാഷ്, ബെസ്റ്റ് ഫിസിക്ക്, ഫെന്‍സിംഗ്, ഗോള്‍ഫ്, ടെന്നീസ്, കയാക്കിംഗ് & കനോയിംഗ്, റോവിംഗ്, ഷൂട്ടിംഗ്, സെയിലിംഗ് & വിന്‍ഡ് സര്‍ഫിംഗ്, ഇക്വസ്ട്രിയ൯ കായിക ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചവര്‍ക്ക് അപേക്ഷിക്കാം.

ഡയറക്റ്റ് എന്‍ട്രി പെറ്റി ഓഫീസ൪: പ്രായം: 17-22 (കോഴ്സ് ആരംഭിക്കുന്ന തീയതി അടിസ്ഥാനമാക്കിയാണ് മുഴുവന്‍ തസ്ഥികയുടെയും പ്രായം നിര്‍ണ്ണയിക്കുന്നത്. 1996 ഫെബ്രുവരി 1 നും 2001 ജനുവരി 31നും ഇടയില്‍ ജനിച്ചവരായിരിക്കണം)

യോഗ്യത: 10 +2/തത്തുല്യം.

കായിക യോഗ്യത: ടീം ഗെയിംസ് (ജൂനിയർ/സീനിയര്‍ തലത്തിൽ ഇന്‍റര്‍നാഷണൽ /നാഷണല്‍/സ്റ്റേറ്റ് തല മത്സരങ്ങളിലോ ഇന്‍റ൪ യൂണിവേഴ്സിറ്റി മത്സരത്തിലോ ഏതെങ്കിലും യൂണിവേഴ്സിറ്റിക്കുവേണ്ടി പങ്കെടുക്കണം.

വിഭാഗം: മെട്രിക് റിക്രൂട്ട്സ് (MR)

പ്രായം: 17-21 (1997 ഏപ്രിൽ 1 നും 2001 മാര്‍ച്ച് 31 നും ഇടയിൽ ജനിച്ചവരായിരിക്കണം)

യോഗ്യത: പത്താം ക്ലാസ്/തത്തുല്യം.

കായിക യോഗ്യത: ഇന്‍റ൪നാഷണല്‍/നാഷണല്‍/സ്റ്റേറ്റ് തലത്തില്‍ പങ്കെടുത്തിരിക്കണം.

ശാരീരിക യോഗ്യത: ഉയരം: 157 സെ.മീ, ഉയരത്തിനനുസരിച്ച ഭാരവും നെഞ്ചളവും വേണം. നെഞ്ചളവിൽ 5 സെ. മീ വികാസ ശേഷി വേണം. പരന്ന പാദങ്ങൾ, കൂട്ടി മുട്ടുന്ന കാൽ മുട്ടുകള്‍, വെരിക്കോസ് വെയി൯ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല.ശാരീരികമായും മാനസികമായും മികച്ച ആരോഗ്യമുള്ളവരായിരിക്കണം.

ശമ്പളം: പരിശീലന കാലയളവിൽ 14600 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 21700 -43100 രൂപ ഗ്രേഡ് പേ നിരക്കിൽ ശമ്പളം ലഭിക്കും.

അപേക്ഷയുടെ മാതൃക www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15

Share: