എൻസിസിയുള്ളവർക്ക് ആർമിയിൽ അവസരം
എൻസിസി സ്പെഷൽ എൻട്രി കോഴ്സുകളിലേക്ക് ഇന്ത്യൻ ആർമി അപേക്ഷ ക്ഷണിച്ചു.
പുരുഷൻമാർക്കും അവിവാഹിതരായ വനിതകൾക്കും അപേക്ഷിക്കാം.
എൻസിസി പുരുഷൻമാർ -50, വനിതകൾ -4 ( യുദ്ധമേഖലകളിൽ മരിച്ചവരുടെ/ പരിക്കേറ്റവരുടെ ആശ്രിതർക്കും നിശ്ചിത ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട് )
യോഗ്യത: അൻപതു ശതമാനം മാർക്കോടെ ബിരുദം/ തത്തുല്യം
അവസാന വർഷക്കാർക്കും അപേക്ഷിക്കാവുന്നതാണ്. നിർദിഷ്ട സമയത്തിനുള്ളിൽ ഇവർ യോഗ്യത നേടിയിരിക്കണം. എൻസിസിയുടെ സീനിയർ ഡിവിഷൻ വിംഗിൽ രണ്ടുവർഷമെങ്കിലും പ്രവർത്തിച്ചിരിക്കണം. സി സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് ബി ഗ്രേഡെങ്കിലും കരസ്ഥമാക്കിയിരിക്കണം. യുദ്ധമേഖലയിൽ മരിച്ചവരുടേയോ പരിക്കേറ്റവരുടേയോ ആശ്രിതർക്ക് അന്പതു ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. എൻസിസി സി സർട്ടിഫിക്കറ്റ് ഇവർക്കു ബാധകമല്ല.
പ്രായം: 19- 25 വരെ. (1995 ജനുവരി- 2 നും 2001 ജനുവരി ഒന്നിനും ഇടയിൽ).
ശാരീരിക യോഗ്യത: ഉയരം 157.5 സെമീ. വനിതകൾക്ക് 152 സെമീ. ഉയരത്തിന് ആനുപാതികമായ തൂക്കം ഉണ്ടായിരിക്കണം. വനിതകൾക്ക് 42 കിലോഗ്രാം തൂക്കം. കാഴ്ച- മകിച്ച കാഴ്ചശക്തി. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ശാരീരികക്ഷമതാ പരീക്ഷയിൽ 15 മിനിറ്റിൽ 2.4 കിലോമീറ്റർ ഓട്ടം, പുഷ്അപ് 13, സിറ്റ് അപ്- 25, ചിൻഅപ്- 6, റോപ് ക്ലൈന്പിംഗ്- 3.4 മീറ്റർ എന്നിവ പാസായിരിക്കണം.
തെരഞ്ഞെടുപ്പ്: അതത് ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സുകളിലേക്ക് അയയ്ക്കുന്ന അപേക്ഷകൾ സംസ്ഥാന ഡയറക്ടറുകളിലേക്കും പിന്നീട് എൻസിസി ഹെഡ്ക്വാർട്ടേഴ്സിലേക്കും എത്തിക്കുകയാണു ചെയ്യേണ്ടത്.
സ്ക്രീനിംഗിന് ശേഷം യോഗ്യരായവർക്ക് കോൾ ലെറ്റർ അയയ്ക്കും. പിന്നീട് എസ്എസ്ബി ഇന്റർവ്യൂ, ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ ഉണ്ടായിരിക്കും.
അപേക്ഷ അയയ്ക്കേണ്ട വിധം: www.joinindianarmy.nic.in ൽ ഓൺലൈൻ രജിസ്റ്റർ ചെയ്യണം. അപേക്ഷയിൽ നിശ്ചിത സ്ഥലത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് ഒപ്പും രേഖപ്പെടുത്തി യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം അതത് എൻസിസി യൂണിറ്റുകളുടെ വിലാസത്തിൽ അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീ യതി: ഓഗസ്റ്റ് എട്ട്.