ക​​​ര​​​സേ​​​ന​​​യി​​​ൽ ടെ​​​​ക്നി​​​​ക്ക​​​​ൽ ഗ്രാ​​​​ജ്വേ​​​​റ്റ് കോ​​​​ഴ്സ് : ഇപ്പോൾ അപേക്ഷിക്കാം

223
0
Share:

എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർക്ക് ക​​​​ര​​​​സേ​​​​ന​​​​ നടത്തുന്ന ടെ​​​​ക്നി​​​​ക്ക​​​​ൽ ഗ്രാ​​​​ജ്വേ​​​​റ്റ് കോ​​​​ഴ്സി​​​​ലേ​​​​ക്ക് ഇ​​​​പ്പോ​​​​ൾ അ​​​​പേ​​​​ക്ഷി​​​​ക്കാം. നേ​​​​വി, എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് എ​​​​ന്നീ സേ​​​​നാ​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​വ​​​​ ർക്കും കേ​​​​ന്ദ്ര/​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള താ​​​​ത്കാ​​​​ലി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​ർക്കും റെ​​​​ഗു​​​​ല​​​​ർ ആ​​​​ർ​​​​മി/​​​​ടെ​​​​റി​​​​ട്ടോ​​​​റി​​​​യ​​​​ൽ ആ​​​​ർ​​​​മി​​​​യി​​​​ലെ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർക്കും അപേക്ഷിക്കാം.

ടെ​​​​ക്നി​​​​ക്ക​​​​ൽ ഗ്രാ​​​​ജ്വേ​​​​റ്റ് കോ​​​​ഴ്സി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ, ആ​​​​ർ​​​​മി എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ കോ​​​​ർ എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 40 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. 2019 ജൂ​​​​ലൈ​​​​യി​​​​ൽ കോഴ്സ് ആ​​​​രം​​​​ഭി​​​​ക്കും.

യോ​​​​ഗ്യ​​​​ത:

എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ: ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ അം​​​​ഗീ​​​​കൃ​​​​ത എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ടെ​​​​ക്നോ​​​​ള​​​​ജി ബി​​​​രു​​​​ദം/​​​​ത​​​​ത്തു​​​​ല്യം. അ​​​​വ​​​​സാ​​​​ന​​​​വ​​​​ർ​​​​ഷ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. ഇ​​​​വ​​​​ർ പ​​​​രി​​​​ശീ​​​​ല​​​​നം ആ​​​​രം​​​​ഭി​​​​ച്ച് 12 ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ യോ​​​​ഗ്യ​​​​താ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഹാ​​​​ജ​​​​രാ​​​​ക്കേ​​​​ണ്ടി വ​​​​രും.

പ്രാ​​​​യം: എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​ക്കാ​​​​ർ​​​​ക്ക്: 20-27 വ​​​​യ​​​​സ് (1992 ജൂ​​​​ലൈ ര​​​​ണ്ടി​​​​നും 1999 ജൂ​​​​ലൈ ഒ​​​​ന്നി​​​​നും മ​​​​ധ്യേ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​ക​​​​ണം).
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: എ​​​​സ്എ​​​​സ്ബി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ മു​​​​ഖേ​​​​ന​​​​യാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ: ഉ​​​​യ​​​​രം കു​​​​റ​​​​ഞ്ഞ​​​​ത്- 157.5 സെ.​​​​മീ., ല​​​​ക്ഷ​​​​ദ്വീ​​​​പു​​​​കാ​​​​ർ​​​​ക്കു ര​​​​ണ്ടു സെ.​​​​മീ. ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

കാ​​​​ഴ്ച​​​​ശ​​​​ക്തി: Distant Vision (Corrected) better eye-6/6, Worse eye-6/18. മ​​​​യോ​​​​പ്പി​​​​യ, അ​​​​സ്റ്റി​​​​ഗ്മാ​​​​റ്റി​​​​സം ഉ​​​​ൾ​​​​പ്പെ​​​​ടെ മൈ​​​​ന​​​​സ് 3.5ൽ ​​​​കൂ​​​​ട​​​​രു​​​​ത്.

പ​​​​രി​​​​ശീ​​​​ല​​​​നം: ടെ​​​​ക്നി​​​​ക്ക​​​​ൽ ഗ്രാ​​​​ജ്വേ​​​​റ്റ് കോ​​​​ഴ്സി​​​​ലേ​​​​ക്കു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്കു ഡെറാ​​​​ഡൂ​​​​ണി​​​​ലെ മി​​​​ലി​​​​ട്ട​​​​റി അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷം പ​​​​രി​​​​ശീ​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​കും. പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു ശേ​​​​ഷം ല​​​​ഫ്റ്റ​​​​ന​​​​ന്‍റ് റാ​​​​ങ്കി​​​​ലാ​​​​യി​​​​രി​​​​ക്കും നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.joinindianarmy.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് മു​​​​ഖേ​​​​ന ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

കൂടുതൽ വിവരങ്ങൾക്ക് http://www.joinindianarmy.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് കാ​​​​ണു​​​​ക.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ന​​​വം​​​ബ​​​ർ 28.

Share: