ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ബിരുദധാരികൾക്ക് അവസരം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബംഗളൂരു, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
85 ഒഴിവുകളാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത: ബിരുദം.
കുറഞ്ഞത് 50 ശതമാനം മാര്‍ക്കും കംപ്യൂട്ടര്‍ പരിജ്ഞാനവുമുണ്ടായിരിക്കണം.
പ്രായം: 26 വയസിന് താഴെ
2020 നവംബര്‍ 7 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് പത്ത് വര്‍ഷത്തെയും ഒ.ബി.സി വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെയും ഇളവുണ്ട്.
ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ ലഭിച്ച സ്‌കോറും ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കും കണക്കാക്കിയായിരിക്കും നിയമനം നടത്തുക. 80 ശതമാനം പ്രാധാന്യം ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനും 20 ശതമാനം ഡിഗ്രി പരീക്ഷയ്ക്കുമായിരിക്കും.
ശമ്പളം: 33,000 രൂപ
ജനറല്‍ വിഭാഗത്തിനും ഒ.ബി.സിക്കാര്‍ക്കും 800 രൂപയാണ് അപേക്ഷാ ഫീസ്.
ഭിന്നശേഷിക്കാര്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍ എന്നിവര്‍ 400 രൂപ അടച്ചാല്‍ മതിയാകും.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : നവംബര്‍ 7
കൂടുതൽ വിവരങ്ങൾ https://www.iisc.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.