ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനിയറിങ് ഡിപ്ളോമ

Share:

സാങ്കേതികവിദ്യാഭ്യാസവകുപ്പിനുകീഴിലുള്ള കളമശേരി സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ഒരുവര്‍ഷ (രണ്ട് സെമസ്റ്റര്‍) അഡ്വാന്‍സ്ഡ് ഡിപ്ളോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനിയറിങ് സായാഹ്ന ഡിപ്ളോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാറവും പ്രോസ്പെക്ടസും 500 രൂപയ്ക്ക് നേരിട്ടും 600 രൂപയ്ക്ക് തപാലിലും 15 മുതല്‍ സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററില്‍നിന്ന് ലഭിക്കും.

അപേക്ഷ ജൂണ്‍ 15ന് അഞ്ചിനുമുമ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ (ഇസിഎസ്), സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, പത്മവിലാസം റോഡ്, തിരുവനന്തപുരം- 23 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0484-2556530/ 9495843366,

കൂടുതൽ വിവരങ്ങൾ      www.sdcentre.org   എന്ന വെബ് സൈറ്റിൽ ലഭിക്കും

 

Share: