സ്പോട്ട് പ്രവേശനം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍
കണ്ണൂര്‍: തൊഴില്‍വകുപ്പിനു കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ തൊഴില്‍ നൈപുണ്യ പരിശീലനപരിപാടികളില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ക്കാര്‍ക്ക് അവസരം. ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ നവംബര്‍ 10 ബുധനാഴ്ച സ്പോട്ട് അഡ്മിഷന് നടക്കും.
അഞ്ചാം ക്ലാസ്സു മുതല്‍ എന്‍ജിനീയറിങ് വരെ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/ വിലാസവും തിരിച്ചറിയലും സാക്ഷ്യപ്പെടുത്തുന്ന അംഗീകൃത രേഖ, അഞ്ഞൂറു രൂപ എന്നിവ സഹിതം രാവിലെ 10 മണിക്ക് എത്തിച്ചേരണം. കോഴ്സുകളും അടിസ്ഥാനയോഗ്യതയും യഥാക്രമം:
മൂന്നുമാസ ടെക്നിഷ്യന്‍ കോഴ്സുകള്‍: പ്ലംബര്‍ ജനറല്‍ ലെവല്‍ നാല് (പത്താം ക്ലാസ്സ് ), അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍ ലെവല്‍ മൂന്ന് (പത്താം ക്ലാസ്സ്), കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡ് ലബോറട്ടറി ടെക്നിഷ്യന്‍ ലെവല്‍ നാല് (പത്താം ക്ലാസ്സ്), കണ്‍സ്ട്രക്ഷന്‍ പെയിന്റര്‍ ആന്‍ഡ് ഡെക്കറേറ്റര്‍ ലെവല്‍ മൂന്ന് (അഞ്ചാം ക്ലാസ്സ്), ബാര്‍ ബെന്‍ഡര്‍ ആന്‍ഡ് സ്റ്റീല്‍ ഫിക്സര്‍ (അഞ്ചാം ക്ലാസ്സ്), അസിസ്റ്റന്റ് സര്‍വേയര്‍ (അഞ്ചാം ക്ലാസ്സ്)
ആറുമാസ സൂപ്പര്‍വൈസറി കോഴ്സുകള്‍: ക്വാളിറ്റി ടെക്നിഷ്യന്‍ (ഡിപ്ലോമ സിവില്‍), പ്ലംബര്‍ ഫോര്മാന് ലെവല്‍ അഞ്ച് (പ്ലസ് ടു), അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജിഐഎസ്/ജിപിഎസ് (സയന്‍സ് ബിരുദം, ബി എ ജോഗ്രഫി, ബി.ടെക് സിവില്‍).
ഒരുവര്‍ഷ സൂപ്പര്‍വൈസറി കോഴ്സുകള്‍: അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (പ്ലസ് ടു).
ഒരുവര്‍ഷ മാനേജീരിയല്‍ കോഴ്സുകള്‍: പി ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ് (ബി ടെക് സിവില്‍ /ബി ആര്‍ക്ക്), പി ജി ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ബി ടെക് സിവില്‍ /ബി ആര്‍ക്ക്), പി ജി ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിങ് ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്റ് (ബി ടെക് സിവില്‍/ബി ആര്‍ക്ക്), പി ജി ഡിപ്ലോമ ഇന്‍ ഫെസിലിറ്റീസ് ആന്‍ഡ് കോണ്‍ട്രാക്ട് മാനേജ്മെന്റ് (ബിരുദം), പി ജി ഡിപ്ലോമ ഇന്‍ റീറ്റെയ്ല്‍ മാനേജ്മെന്റ് (ബിരുദം.)
ആറുമാസ മാനേജീരിയല്‍ കോഴ്സുകള്‍: പ്രൊഫഷണല്‍ എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, സൈറ്റ് സൂപ്പര്‍വൈസര്‍ (ബി ടെക് സിവില്‍, ബി ആര്‍ക്ക്)
സ്പോട്ട് പ്രവേശനത്തിന് ആഗ്രഹിക്കുന്നവര്‍ 8078980000, 9188524845 എ്ന്നീ നമ്പറുകളില്‍ ബുക്ക് ചെയ്യുക.
വെബ്സൈറ്റ്: www.iiic.ac.in