ഇഗ്‌നോയിലെ വിവിധ കോഴ്സുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

329
0
Share:

പാലക്കാട് : വടക്കഞ്ചേരി ഇഗ്‌നോ സ്പെഷല്‍ സ്റ്റഡി കേന്ദ്രത്തിലെ വിവിധ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, പൊളിറ്റിക്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്സ്, സൈക്കോളജി, ടൂറിസം, കൊമേഴ്സ്, മാത്സ്, ജ്യോഗ്രഫി, ഹിന്ദി, ഉറുദു, സംസ്‌കൃതം, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബി.ബി.എ, ബി.സി.എ, ബിരുദം, ബിരുദാനന്തരബിരുദം, ഡിപ്ലോമ കോഴ്സുകളിലേയ്ക്കും ഡിപ്ലോമ ഇന്‍ ക്രിയേറ്റീവ് റൈറ്റിംഗ് ഇന്‍ ഇംഗ്ലീഷ്, ഗൈഡന്‍സ്, ടീച്ചിംഗ് ഓഫ് ഇംഗ്ലീഷ്, ഫങ്ഷനല്‍ ഇംഗ്ലീഷ് കോഴ്സുകളിലേയ്ക്കാണ് അപേക്ഷിക്കാനവസരം.

പ്രവേശനത്തിന് ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്‌ക് സേവനം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇഗ്‌നോ സ്പെഷല്‍ സ്റ്റഡി സെന്റര്‍, ദാറുല്‍ഹുദ, എസ്.എസ.്സി-14178 ഡി, വടക്കഞ്ചേരി, പാലക്കാട്, എന്ന വിലാസത്തിൽ ബന്ധപ്പെടണം.
വെബ് സൈറ്റ് : www.ignou.ac.in
ഫോണ്‍: 9288853568, 8078519802.
സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം.

Tagsignou
Share: