ഐസിഫോസ്സിലെ ഗവേഷണ പ്രോജക്ടുകളിൽ നിയമനം
തിരുവനന്തപുരം: സംസ്ഥാന ഐടി വകുപ്പിൻകീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയർ കേന്ദ്രത്തിന്‍റ് (ഐസിഫോസ്) ഓപ്പൺ ഹാർഡ് വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിങ്, മെഷീൻ ലേണിങ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ് വെയർ ഡെവലപ്‌മെന്‍റ് , സ്വതന്ത്ര ഇങ്കുബേഷൻ എന്നിവയിലെ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിസേർച്ച് അസോസിയേറ്റ്, റിസേർച്ച് അസിസ്റ്റന്‍റ് തസ്തികകളിലാണ് ഒഴിവുകൾ.
റിസർച്ച് അസോസിയേറ്റിന് കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തി പരിചയം (വേതനം: 35000-45000).
റിസർച്ച് അസിസ്റ്റന്‍റ് ന് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം (വേതനം: 25000-35000).
പ്രവൃത്തി പരിചയമുള്ള BTech/Mtech/BE/ME/BSc/MSc/MCA/MBA/MA (Computational Linguistics/Linguistics) ബിരുദധാരികൾക്ക് അപേക്ഷിക്കാം.
സ്വതന്ത്ര സോഫ്റ്റ് വെയറിൽ നവീന ആശയങ്ങൾ രൂപപ്പെടുത്തുന്നതിന് FOSS ഇന്നവേഷൻ ഫെലോഷിപ്പ് 2023 പ്രോഗ്രാമിലേക്ക് BTech/Mtech/BE/ME/BSc/MSc/MCA/MBA ബിരുദധാരികൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് https://infoss.in , 0471-2700012/13/14; 0471 2413013; 9400225962.