അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

Share:

ആലപ്പുഴ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ളവര്‍ക്കും ജോലിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

മാര്‍ച്ച് അഞ്ചിനകം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കണം.

ഫോണ്‍: 0478 2862445

Share: