വനിതകള്‍ക്ക് അവസരം: അവസാന തീയതി ഏപ്രില്‍ 29

Share:

കൊല്ലം : ഐ സി ഡി എസ് വെട്ടിക്കവല ശിശുവികസന പദ്ധതി ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മേലില ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായിരിക്കണം. എസ് എസ് എല്‍ സി പാസാകാത്തവര്‍ക്ക് (എഴുത്തും വായനയും അറിയണം) ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മേലില ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരാകണം.

പ്രായപരിധി 18-46 വയസ്.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ്. മുന്‍പരിചയമുളളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അവര്‍ സേവനം അനുഷ്ഠിച്ച് കാലയളവ് (പരമാവധി 3 വര്‍ഷം) ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക വെട്ടിക്കവല ശിശുവികസന പദ്ധതി ഓഫീസ്, മേലില ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ലഭിക്കും. ഏപ്രില്‍ 29ന് വൈകിട്ട് അഞ്ചിനകം അപേക്ഷ വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 9495348035, 9995408269.

 

Share: