എച്ച്.എസ്.എ താത്കാലിക ഒഴിവ്

തിരുവനന്തപുരം : ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്.എസ്.എ (കണക്ക്) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബി.എഡ്, കെ-ടെറ്റ് ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 24നു രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള
ടെക്നിക്കൽ ഹൈസ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം.
ഫോൺ: 9447427476, 9400006462, 0471 2590079.