കൂടുതല്‍ സമ്പന്നനാകുക.. എളുപ്പത്തില്‍!

Share:

കൂടുതല്‍ സമ്പന്നനാകുക…….. എളുപ്പത്തില്‍!

വിജയം – ഒരു പ്രത്യേക പഠനവിഷയം

എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍ – 1

താഴെപ്പറയുന്ന വസ്തുതകള്‍ പഠിക്കുകയും പ്രയോഗത്തിലാക്കുകയും ചെയ്യുന്നതോടെ നിങ്ങള്‍ എളുപ്പത്തില്‍, കൂടുതല്‍ സമ്പന്നനാകാന്‍ തുടങ്ങും.

വിജയം എന്നത് പ്രത്യേകവും ഭിന്നവും സ്പഷ്ടവുമായ ഒരു പഠനവിഷയമാണ്. ഗണിതശാസ്ത്രം, ഊര്‍ജ്ജതന്ത്രം, ഫിസിയോളജി, രസതന്ത്രം, അല്ലെങ്കില്‍ നമ്മുടെ സ്ക്കൂളുകളിലും കലാശാലകളിലും പാഠ്യവിഷയമാക്കിയിട്ടുള്ള ഏതൊരുവിഷയത്തേയും പോലെ.

ഗുരുത്വാകര്‍ഷണ നിയമം പോലെ വിജയത്തിന്റെ നിയമങ്ങളും അടിസ്ഥാന തത്ത്വങ്ങളും യാഥാര്‍ത്ഥ്യവും തെളിയിക്കത്തക്കവയുമാണ്.

ഒരു പ്രത്യേക വിഷയമെന്നനിലയില്‍ വിജയത്തെപ്പറ്റിയുള്ള പഠനം വ്യത്യസ്തങ്ങളും വേര്‍തിരിച്ചറിയാവുന്നവയുമായ ഒട്ടേറെ ഘടകങ്ങള്‍ കൈകാര്യം ചെയ്യുന്നു. മറ്റേതൊരു വിഷയവുംപോലെ, എന്നാല്‍ മിക്കവിഷയങ്ങളെക്കാളും കൂടുതലായി, തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ക്കുവേണ്ടിയുള്ള ഗവേഷണവും പരീക്ഷണവും ക്രോഡീകരണവും നടത്തുന്നതിനുവേണ്ടി നാല്‍പ്പതുവര്‍ഷം ഞാന്‍ വിനിയോഗിച്ചു.

ആയിരത്തിലേറെ വ്യത്യസ്തമായ (എന്നാല്‍ ചിലപ്പോള്‍ ബന്ധപ്പെട്ട) തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂന്നു സ്വകാര്യഗ്രന്ഥശാലകളും പതിനഞ്ചു ഫയലുകളും എനിക്കുണ്ട്.

ഇത്രയേറെ വ്യത്യസ്ത നിയമങ്ങളും തത്ത്വങ്ങളും ചട്ടങ്ങളും വേര്‍തിരിച്ചറിയാവുന്ന ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന മറ്റുവിഷയങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. പ്രത്യേകവും ഭിന്നവും സ്പഷ്ട വുമായ ഒരു വിഷയമെന്നനിലയില്‍ വിജയത്തെ ഇനം തിരിക്കുന്നതും പഠനവിഷയമാക്കുന്നതും ന്യായീകരിക്കുവാന്‍ ഈ വസ്തുത മാത്രം മതി (മറ്റു പല കാരണങ്ങളും ഉണ്ട്). തൊഴിലിലോ വ്യാപാരത്തിലോ ആളുകള്‍ മന്ദഗതിയില്‍ വിജയിക്കുന്നതിനുള്ള കാരണം ത്തിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് . തൊഴിലിലോ വ്യാപാരത്തിലോ ഒരാൾ കൂടുതൽ വൈദഗ്ദ്ധ്യം നേടുന്നത് തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങളിൽ ഒന്നുമാത്രമാണ്.

നിങ്ങുടെ ജോലിയില്‍ കൂടുതല്‍ അറിവും വൈദഗ്ദ്ധ്യവും സമ്പാദിക്കേണ്ടത് അത്യാവശ്യവും പ്രധാനവുമാണ്, തീര്‍ച്ച – അപ്പോഴും അത് തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങങ്ങളിൽ ഒന്നുമാത്രമേ ആകുന്നുള്ളു. തെളിയിക്കപ്പെട്ട ആയിരത്തിലേറെ വിജയമാര്‍ഗ്ഗങ്ങള്‍ ഉള്ളപ്പോൾ

ഒന്നില്‍മാത്രം (തൊഴില്‍ വൈദഗ്ദ്ധ്യം) ശ്രദ്ധകേന്ദ്രീകരിക്കുകവഴി നിങ്ങള്‍ സ്വയം പ്രതിബന്ധം സൃഷ്ടിക്കുകയാണെന്ന്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും.

അതുകൊണ്ടാണ്, നിങ്ങളുടെ തൊഴില്‍ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നത്തിനു പുറമേ, കഴിയുന്നത്ര തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ ആര്‍ജ്ജിക്കുകയും അനുസ്യൂതം പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടത് ആവശ്യമായിത്തീരുന്നത്.

നിങ്ങള്‍ക്ക് എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകാനുള്ള ഏകമാര്‍ഗ്ഗം അതാണ്!

നിങ്ങളുടെ ജോലി നിർവ്വഹിക്കുന്നതിൽ കൂടുതൽ അറിവും വൈദഗ്ദ്ധ്യവും സമ്പാദിക്കുന്നതിലൂടെ നിങ്ങൾ വിജയിച്ചേക്കാം – മന്ദഗതിയിൽ, വലിയ പ്രയാസത്തോടെ. ആ വിധത്തിൽ നിങ്ങൾക്ക് കൂടുതൽ സമ്പന്നനാകാൻ വേഗത്തിൽ സാദ്ധ്യമല്ല .

നിങ്ങളുടെ ജോലി വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനു പുറമേ തെളിയിക്കപ്പെട്ട ഒട്ടേറെ മറ്റു വിജയമാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ പ്രയോഗത്തില്‍ വരുത്തണം – കൂടുതല്‍ സമ്പന്നനാകാന്‍ …. എളുപ്പത്തില്‍!
ആയിരത്തിലേറെ തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങളുണ്ട്. എനിക്ക് അതറിയാം – കാരണം, എൻറെ സ്വകാര്യഗ്രന്ഥശാലകളിലും സ്വന്തം ഫയലുകളിലും അവ ലഭ്യമാണ്.

പ്രത്യേകവും ഭിന്നവും സൃഷ്ടാവുമായ തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍.

എല്ലാവിധ തൊഴിലുകളിലും – തൊഴില്‍ വൈദഗ്ദ്ധ്യത്തിനു പുറമേ – ദൈനംദിന പ്രവര്‍ത്തനങ്ങളിലും ആ വിജയമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം.

തുടര്‍ന്നുള്ള അദ്ധ്യായങ്ങള്‍ പഠിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാകും. തൊഴില്‍വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുകയെന്നത് തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണ്. അതിനോട് മറ്റനേകം തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ കൂട്ടിച്ചേര്‍ക്കണം. എങ്കിലേ നിങ്ങള്‍ക്ക് എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകാന്‍ ഉതകും വിധമുള്ള വിജയവേഗത്തിന് ആക്കം കൂട്ടാന്‍ കഴിയുകയുള്ളു!

വിജയം എന്നത് പ്രത്യേകവും ഭിന്നവും സൃഷ്ടവുമായ പാഠ്യവിഷയം എന്ന നിലയിലുള്ള നമ്മുടെ പഠനം വിജയത്തിന് അവശ്യം വേണ്ട രണ്ട് അടിസ്ഥാനാവശ്യങ്ങളെപ്പറ്റിയുള്ള പഠനത്തോടെ ആരംഭിക്കാം. എല്ലാവിധ തൊഴിലുകള്‍ക്കും ഇതുബാധകമാണ്…..

അടുത്ത അദ്ധ്യായത്തില്‍.

Share: