ഹോട്ടൽ മാനേജ്‌മെൻറ് & കാറ്ററിംഗ് ടെക്‌നോളജി

Share:

തിരുഃ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്നാർ കേറ്ററിംഗ് കോളജിൽ ഹോട്ടൽ മാനേജ്‌മെൻറ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി നാല് വർഷ ഡിപ്ലോമ പ്രോഗ്രാം പ്രവേശന നടപടികൾ ജൂൺ 26 മുതൽ ആരംഭിക്കും. SSLC/THSLC മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയവർക്ക് www.polyadmission.org/dhm ഓൺലൈനായി അപേക്ഷിക്കാം.
പൊതു വിഭാഗങ്ങൾക്ക് 200 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. യോഗ്യത നേടുന്നതിന് രണ്ടിൽ കൂടുതൽ തവണ അവസരങ്ങൾ വിനിയോഗിച്ചവർ അപേക്ഷിക്കാൻ അർഹരല്ല. ജൂലൈ 31 വരെ അപേക്ഷ ഓൺലൈനായി നൽകാം.

Share: