ഹോം മാനേജർ, സൈക്കോളജിസ്റ്റ്

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ രണ്ടിന് രാവിലെ 10 മണിക്ക് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഓരോ ഒഴിവുകളാണുള്ളത്.
എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/ എം.എസ്‌സി (സൈക്കോളജി) ആണ് ഹോം മാനേജർ തസ്തികയുടെ യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 22,500 രൂപ വേതനം ലഭിക്കും.
എം.എസ്‌സി/ എം.എയും (സൈക്കോളജി) ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് സൈക്കോളജിസ്റ്റിനു വേണ്ടത്. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 12,000 രൂപ വേതനം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com
വെബ്‌സൈറ്റ്: www.keralasamakhya.org