വനിത ഹോം ഗാര്‍ഡ്

കൊല്ലം : ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് വകുപ്പില്‍ വനിത ഹോം ഗാര്‍ഡ് തസ്തികയിലേക്ക് അപേക്ഷിക്കാം. സൈനിക/അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും, കേരള പൊലീസ്, ജയില്‍, ഫോറസ്റ്റ്, എക്സൈസ് വകുപ്പുകളിലെ യൂണിഫോം സര്‍വീസില്‍ നിന്നും വിരമിച്ച എസ് എസ് എല്‍ സി/തത്തുല്യ യോഗ്യതയുള്ള ശാരീരികക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 35നും 58നും മധ്യേ.
അപേക്ഷ ഫോമിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുമായോ 9497920062 നമ്പരിലോ രാവിലെ 11 മണി മുതല്‍ നാല് വരെ ബന്ധപ്പെടാം. വിദ്യാഭ്യാസയോഗ്യത, സര്‍വീസില്‍ നിന്ന് വിരമിച്ച ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 31 വൈകിട്ട് അഞ്ചിനകം ജില്ലാ ഫയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ – 0474 2746200.