അധ്യാപക ഒഴിവ്: കൂടിക്കാഴ്ച 17നും 22നും

Share:

പട്ടികജാതി/പട്ടികവര്‍ഗ വികസന വകുപ്പിന്റെ വിവിധ ജില്ലകളിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവിലുളള അധ്യാപക ഒഴിവുകള്‍ സ്ഥലംമാറ്റം മുഖേന നികത്തും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുളള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ ഒഴിവുകളില്‍ അപേക്ഷിച്ചവര്‍ മെയ് 17ന് രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയ്‌ക്കെത്തണം.
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുളള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷിച്ചവര്‍ മെയ് 22ന് രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. വിശദവിവരങ്ങളും, അപേക്ഷാ ഫോറവും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലും ( www.education.kerala.gov.in ) വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിലും ലഭിക്കും.

Share: