എച്ച്എംടിയിൽ വിവിധ ഒഴിവുകൾ

Share:

ബംഗളൂരു ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് ലിമിറ്റഡിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജോയിന്റ് ജനറൽ മാനേജർ (പ്രൊഡക്ഷൻ) 5,
ജനറൽ മാനേജർ/ ജോയിന്റ് ജനറൽ മാനേജർ(മാർക്കറ്റിങ്) 1,
യൂണിറ്റ് സെയിൽസ് ചീഫ്/റീജണൽ മാനേജർ(മാർക്കറ്റിങ്) 10,
ജോയിന്റ് ജനറൽ മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർ/അസി. ജനറൽ മാനേജർ(ഫിനാൻസ്) 5, ഓഫീസർ(ഫിനാൻസ്)/ഡെപ്യൂട്ടി മാനേജർ(ഫിനാൻസ്) 5,
അസി. ജനറൽ മാനേജർ/മാനേജർ (ഹ്യുമൺറിസോഴ്സ്) 6,
മെഡിക്കൽ സൂപ്രണ്ടന്റ് 1,
മെഡിക്കൽ ഓഫീസർ 5 എന്നിങ്ങനെയാണ് ഒഴിവ്.
ഓരോ തസ്തികക്കും ആവശ്യമായ വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ വിശദമായി http://www.hmtmachinetools.com/ എന്ന വെബ്സൈറ്റിൽ ലഭിക്കും.
നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ഫോട്ടോ ഒട്ടിച്ച് അനുബന്ധരേഖകൾ സഹിതം The Deputy General Manager (CP & HR), HMT Machine Tools Limited, HMT Bhavan, No.59, Bellary Road, BANGALORE 560 032 എന്ന വിലാസത്തിൽ മെയ് 14ന് വൈകിട്ട് 5.30നകം ലഭിക്കണം.
അപേക്ഷിക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് രേഖപ്പെടുത്തണം.

Share: