പ്രധാനാധ്യാപക തസ്തിക: മുൻഗണനാപട്ടിക തയ്യാറാക്കുന്നു
കണ്ണൂർ : 2019-20 അധ്യയന വർഷം ജില്ലയിൽ ഒഴിവു വരുന്ന ഗവ.പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടാൻ അർഹതയുള്ള ഗവ.പ്രൈമറി/ഹൈസ്‌കൂൾ അധ്യാപരുടെ മുൻഗണന പട്ടിക തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട സർക്കുലർ, അപേക്ഷയുടെ മാതൃക എന്നിവ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ബ്ലോഗിൽ (www.ddekannur.in) ലഭിക്കും. നിർദ്ദിഷ്ട രീതിയിലുള്ള അപേക്ഷകൾ നിയന്ത്രണ ഉദ്യോഗസ്ഥർ മേലൊപ്പ് പതിപ്പിച്ച് ഫെബ്രുവരി 16 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ എത്തിക്കേണ്ടതാണ്.