കേരള ഹെെക്കോടതിയിൽ 38 അസിസ്റ്റന്റ്
കേരള ഹെെക്കോടതിയിൽ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 38 ഒഴിവുകളാണുള്ളത് .
ശന്പള നിരക്ക്: 27800-59400 രൂപ.
നിയമന രീതി: നേരിട്ടുള്ള നിയമനം.
യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ കേരളത്തിലെ ഏതെങ്കിലും സർവകലാശാല നൽകിയ അല്ലെങ്കിൽ അംഗീകരിച്ച ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ നിയമബിരുദം. പട്ടികവിഭാഗക്കാർക്ക് മാർക്ക് ബാധകമല്ല.
അഭിലഷണീയം: കംപ്യൂട്ടർ ഒാപ്പറേഷൻസ് പരിജ്ഞാനം.
പ്രായപരിധി: 2-1-1982നും 1-1-2000നും മധ്യേ ജനിച്ചവരായിരിക്കണം അപേക്ഷകർ. മറ്റ് പിന്നാേക്കവിഭാഗക്കാരായ അപേക്ഷകർ 2-1-1979നും 1-1-2000നും മധ്യേ ജനിച്ചവരായാൽ മതി. പട്ടികവിഭാഗക്കാരായ അപേക്ഷകർ 2-1-1977നും 1-1-2000 നും മധ്യേ ജനിച്ചവരായാൽ മതി. 2-1-1978 നും 1-1-2000മധ്യേ ജനിച്ച, അസിസ്റ്റന്റ് തസ്തികയുടെ പേ സ്കെയിലിനു താഴെയുള്ള തസ്തികയിലുള്ള ഹെെക്കോടതി ജീവനക്കാർക്കും അപേക്ഷിക്കാം.
നിയമനത്തിനു യോഗ്യതയ്ക്കായി പ്രായം കണക്കാക്കുന്പോൾ വിമുക്തഭടന്മാർക്കും വിമുക്ത ജനറൽ റിസർവ് എൻജിനിയർ ഫോഴ്സ് അംഗങ്ങൾക്കും ടെറിട്ടോറിയൽ ആർമിയിൽ നിന്നു വിരമിച്ചവർക്കും 50 വയസ് പൂർത്തിയായിരിക്കാൻ പാടില്ല എന്ന വ്യവസ്ഥയ്ക്കു വിധേയമായി അവരവരുടെ സേനയിലുള്ള സേവനകാലവും സേനയിൽ നിന്നും പിരിഞ്ഞതിനു ശേഷം തൊഴിലില്ലാതിരിക്കുന്ന കാലയളവിൽ പരമാവധി അഞ്ച് വർഷവും ഒഴിവാക്കും.
തെരഞ്ഞെടുപ്പ് രീതി: എഴുത്തു പരീക്ഷയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയിൽ 40% മാർക്കും ഇന്റർവ്യൂവിന് 35% മാർക്കും നേടുന്നവരെയാണു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക. ജനറൽ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അടിസ്ഥാനഗണിതം എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതായിരിക്കും എഴുത്തു പരീക്ഷയുടെ സിലബസ്.
പരീക്ഷാകേന്ദ്രം: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. അപേക്ഷാ ഫീസ്: 400 രൂപ. പട്ടികവിഭാഗക്കാരും തൊഴിൽരഹിതരായ ഭിന്നശേഷിക്കാരും അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല. സിസ്റ്റം ജനറേറ്റഡ് ഫീ പേയ്മെന്റ് ചലാൻ ഉപയോഗിച്ചോ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / നെറ്റ് ബാങ്കിംഗ് മുഖേനയോ ഫീസ് അടയ്ക്കാം. ഒാഗസ്റ്റ് 31 വരെ ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: www.hckrecruitment.nic.in എന്ന വെബ്സെെറ്റ് മുഖേന ഒാൺലെെൻ അപേക്ഷ സമർപ്പിക്കാം.പാർട്ട് 1, പാർട്ട് 2 എന്നിങ്ങനെ രണ്ടു ഘട്ടമായി അപേക്ഷ പൂരിപ്പിക്കണം. ഒാൺലെെൻ അപേക്ഷ സമർപ്പിക്കുന്നതു സംബന്ധിച്ച് വിശദവിവരങ്ങളും നിർദേശങ്ങളും വെബ്സെെറ്റിൽ ലഭിക്കും.
ആദ്യ ഘട്ടം പൂർത്തികരിക്കേണ്ട അവസാന തീയതി: ഒാഗസ്റ്റ് 20.
രണ്ടാം ഘട്ടം പൂർത്തികരിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ ആറ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2562235.