പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കരാര്‍ നിയമനം

Share:

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന 13 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ സ്‌കൂള്‍ ഹോസ്റ്റലുകളില്‍ 2018-19 അധ്യയന വര്‍ഷത്തേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതികളില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
ഭിന്നശേഷിയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

യോഗ്യത : ജനറല്‍, എസ്.എസ്.എല്‍.സി/തത്തുല്യം. ടെക്‌നിക്കല്‍ : നഴ്‌സ്/മിഡ്‌വൈഫറി സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സ് & മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ നല്‍കിയത്, ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ചത് അല്ലെങ്കില്‍ കേരള നഴ്‌സ് & മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ നല്‍കിയ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രയിനിംഗ് സര്‍ട്ടിഫിക്കറ്റ്. കേരള നഴ്‌സ് & മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരികക്കണം.
സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 01.01.2018 ല്‍ 18 നും 44 നും മദ്ധ്യേയാണ് പ്രായപരിധി. 2019 മാര്‍ച്ച് വരെയാണ് താല്‍ക്കാലിക കരാര്‍ നിയമനം. പ്രതിമാസം 13,000 രൂപ ഓണറേറിയം ലഭിക്കും. ആകെ 13 ഒഴിവുകളാണുള്ളത്.
നെടുമങ്ങാട് പ്രോജക്ട് ഓഫീസ് ഐ.ടി.ഡി.പി (2) കാഞ്ഞിരപ്പള്ളി പ്രോജക്ട് ഓഫീസ് ഐ.ടി.ഡി.പി (1), ഇടുക്കി പ്രോജക്ട് ഓഫീസ് ഐ.ടി.ഡി.പി (1), ചാലക്കുടി പട്ടിക വര്‍ഗ വികസന ഓഫീസ് (1), പാലക്കാട് പട്ടികവര്‍ഗ വികസന ഓഫീസ് (1), അട്ടപ്പാടി പ്രോജക്ട് ഓഫീസ് ഐ.ടി.ഡി.പി (1), നിലമ്പൂര്‍ പ്രോജക്ട് ഓഫീസ് ഐ.ടി.ഡി.പി (1), കല്‍പറ്റ പ്രോജക്ട് ഓഫീസ് ഐ.ടി.ഡി.പി (2), മാനന്തവാടി പട്ടികവര്‍ഗ വികസന ഓഫീസ് (1), സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ വികസന ഓഫീസ് (1), കാസര്‍ഗോഡ് പട്ടികവര്‍ഗ വികസന ഓഫീസ് (1) എന്നിങ്ങനെയാണ് ഒഴിവുകള്‍.
വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ (നിയമനം ആഗ്രഹിക്കുന്ന ജില്ല സഹിതം) യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ (പകര്‍പ്പുകളും സഹിതം) ഒറിജിനല്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ താമസിക്കേണ്ടതാണ്.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എന്നീ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 17 ന് രാവിലെ 10.30 ന് കോഴിക്കോട് പട്ടികവര്‍ഗ വികസന ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ 0495 2376364.
തൃശൂര്‍ എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 17 ന് രാവിലെ 10.30 ന് മൂവാറ്റുപുഴ (എറണാകുളം ജില്ല) പട്ടികവര്‍ഗ വികസന ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0485 2814957.
തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, പത്തനംതിട്ട, ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം, നെടുമങ്ങാട് ഐ.ടി.ഡി.പി. യില്‍ ഏപ്രില്‍ 18 ന് രാവിലെ 10.30 ന് ഹാജരാകണം. ഫോണ്‍ : 0472 2812557. വയനാട് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 19ന് രാവിലെ 10.30 ന് വയനാട് ഐ.ടി.ഡി.പി. യില്‍ രാവിലെ 10.30 ന് ഹാജരാകണം. ഫോണ്‍: 0493 6202232.
നിയമനം ലഭിക്കുന്നവര്‍ 100 രൂപ മുദ്രപത്രത്തില്‍ സേവന വ്യവസ്ഥകള്‍ സംബന്ധിച്ച കരാറില്‍ ഒപ്പിടണം. നിയമനങ്ങള്‍ക്ക് പ്രാദേശിക മുന്‍ഗണന ഉണ്ടായിരിക്കില്ല.

Share: