ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Share:

തിരുവനന്തപുരം, ചാക്ക, ഗവ. ഐ.ടി.ഐ.യില്‍ വിവിധ ട്രേഡുകളില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കപ്പെടാന്‍ താത്പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ മാര്‍ച്ച് 26 ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.
മെക്കാനിക്കല്‍ ഡീസലിലും വെല്‍ഡറിലും പ്ലംബറിലും രണ്ടു ഒഴിവുകളും ട്രാഫ്റ്റ്‌സ്മാന്‍ സിവിലിലും അരിത്തമെറ്റിക് കം ഡ്രായിംഗില്‍ ഓരോ ഒഴിവും വീതമാണുള്ളത്.
എസ്.എസ്.എല്‍സിയും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സി.യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അല്ലെങ്കില്‍ എന്‍.എ.സി.യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിംഗ് ഡിപ്ലോമാ/ഡിഗ്രി.

Share: