വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഹ്രസ്വകാല കോഴ്‌സ്

291
0
Share:

വാസ്തുശാസ്ത്രത്തില്‍  നാല് മാസ കോഴ്‌സ്

പത്തനംതിട്ട: ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല (നാല് മാസം) കോഴ്‌സ് ആരംഭിക്കുന്നു. 30 സീറ്റുകളാണുള്ളത്. കോഴ്‌സ് ഫീസ് 25000 രൂപയും ജിഎസ്റ്റിയുമാണ്.

ഐറ്റിഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ അല്ലെങ്കില്‍ കെജിസിഇ സിവില്‍ എന്‍ജിനീയറിംഗ് അല്ലെങ്കില്‍ ഐടിഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ് ആണ് യോഗ്യത. പ്രായപരിധിയില്ല. അപേക്ഷാ ഫോറം 200 രൂപയുടെ മണിയോര്‍ഡറോ പോസ്റ്റല്‍ ഓര്‍ഡറോ മുഖാന്തിരം ഓഫീസില്‍ നേരിട്ട് ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31.

ഫോണ്‍: 0468 2319740, 9847053293, 9947739442.

മ്യൂറല്‍ പെയിന്റിംഗിന് കോഴ്‌സ്

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ ആരംഭിക്കുന്ന ദ്വിവത്സര ഡിപ്ലോമ ഇന്‍ മ്യൂറല്‍ പെയിന്റിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 10 സീറ്റുകളാണുള്ളത്. അഡ്മിഷന്‍ ഫീസ് 5000 രൂപയും ജിഎസ്റ്റിയുമാണ്. കോഴ്‌സ് ഫീസ് ഇല്ല. വ്യവസ്ഥകള്‍ക്ക് വിധേയമായി പഠിതാക്കള്‍ക്ക് 3000 രൂപ പ്രതിമാസം സ്റ്റൈപ്പന്റ് ലഭിക്കും.

എസ്എസ്എല്‍സിയും വാസ്തുവിദ്യാഗുരുകുലത്തില്‍ നിന്നും ലഭിച്ച ഒരു വര്‍ഷ മ്യൂറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമാണ് യോഗ്യത. പ്രായപരിധിയില്ല. അപേക്ഷാഫോറം www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫോറം 200 രൂപയുടെ മണിയോര്‍ഡറോ പോസ്റ്റല്‍ ഓര്‍ഡറോ മുഖാന്തിരം ഓഫീസില്‍ നേരിട്ട് ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31.

ഫോണ്‍: 0468 2319740, 9847053293, 9947739442.

Tagsvasthu
Share: