ഡിപ്ലോമ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

Share:

പത്തനംതിട്ട: വാസ്തുവിദ്യാ ഗുരുകുലത്തിൽ ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്‌സ്, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ കറസ്‌പോണ്ടൻസ് കോഴ്‌സ് എന്നിവക്ക് അപേക്ഷ ക്ഷണിച്ചു.

ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്‌സ് (യോഗ്യത: എസ് എസ് എൽ സി), പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ-കറസ്‌പോണ്ടൻസ് കോഴ്‌സ് (അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ).

അപേക്ഷ ജൂലൈ 10നകം എക്‌സിക്യുട്ടീവ് ഡയറക്ടർ, വാസ്തു വിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിൻ 689533 എന്ന വിലാസത്തിൽ അയക്കുക. https://vasthuvidyagurukulam.com/ വഴി ഓൺലൈനായും അപേക്ഷിക്കാം. ഫോൺ: 0468 2319740, 9847053294, 9847053293, 9947739442.

Tagsvasthu
Share: