ഗസ്റ്റ് അധ്യാപക നിയമനം

217
0
Share:

വയനാട്: കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളജില്‍ ബി.എസ്.സി. കെമിസ്ട്രി, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളിലേക്ക് ഫിസിക്സ് വിഷയത്തില്‍ രണ്ടും കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഒന്ന് വീതവും ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്.

ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സെപ്തംബര്‍ 16 ന് വൈകീട്ട് 3 നകം നേരിട്ടോ പ്രിന്‍സിപ്പാള്‍, എന്‍.എം.എസ്.എം. ഗവ.കോളജ്, കല്‍പ്പറ്റ, പുഴമുടി എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നല്‍കണം.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റും വിദ്യാഭ്യാസ യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

Share: