ഗസ്റ്റ് അധ്യാപക ഒഴിവ്

പാലക്കാട്: തോലനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2021 – 22 അധ്യയന വർഷത്തേക്ക് കൊമേഴ്സ്, ജ്യോഗ്രഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജേണലിസം, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. താത്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വയസ്സ്, പ്രവർത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം https://forms.gle/RLGnRpU2ePLiuwa78 ലിങ്കിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷകർ തൃശൂർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ ഒന്നിന് വൈകിട്ട് അഞ്ച് വരെ. അഭിമുഖ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 7907489278, 9400732854.