ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് ആന്റ് നെറ്റ്വര്‍ക്കിംഗില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.
അംഗീകൃത സര്‍വ്വകാലാശാലയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സിലോ ഇലക്ട്രോണിക്സ് അനുബന്ധ മേഖലകളിലോ ഒന്നാംക്ലാസ് ബി.ടെക് ബിരുദമോ അല്ലെങ്കില്‍ കംപ്യൂട്ടര്‍/കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍/ ഇലക്ട്രോണിക്സ് കോഴ്സില്‍ ത്രിവത്സര ഡിപ്ലോമയും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഓഗസ്റ്റ് ഒന്നിന് രാവിലെ 10 ന് എല്‍.ബി.എസ് സെന്ററില്‍ എത്തണമെന്ന് ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് അറിയിച്ചു.
ഫോണ്‍: 0491 2527425.
ഗസ്റ്റ് അധ്യാപക നിയമനം
കോട്ടയം: പാമ്പാടി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (കോട്ടയം ഗവണ്‍മെന്‍റ് എന്‍ജിനീയറിംഗ് കോളേജ്) ലാംഗ്വേജ് ലാബിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ(ഇംഗ്ലീഷ്) ആവശ്യമുണ്ട്.
ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍ ബിരുദമാണ് യോഗ്യത.
നെറ്റ്/പിഎച്ച്ഡി ഉളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 29ന് ഉച്ചയ്ക്ക് 12ന് ഇലക്ട്രിക്കല്‍ വിഭാഗം മേധാവി മുമ്പാകെ ഹാജരാകണം.
ഫോണ്‍: 0481 2506153, 0481 2507763