ലോണ്‍ സ്‌കോളര്‍ഷിപ്പ് മേള

Share:

പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ നിന്നും എംബിഎ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ വായ്പാമേള ജൂലൈ 31 രാവിലെ 10.30 മുതല്‍ 12.30 വരെ കൊച്ചി, വൈറ്റിലയിലുള്ള പട്ടികജാതി വര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ കാര്യാലയത്തില്‍ നടക്കും.

എംബിഎ പഠനത്തിന് യോഗ്യത നേടിയവര്‍ക്ക് പങ്കെടുത്ത് വിവിധ ബിസിനസ് സ്‌കൂളുകളുടെ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാന്‍ അവസരം ലഭിക്കും. വായ്പകള്‍ക്ക് ആറു ശതമാനം മാത്രമാണ് പലിശ നിരക്ക്.

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 0484 2302663.

Share: