ഗസ്റ്റ് ഇ൯്റർപ്രെട്ടർ : ജോലി ഒഴിവ്

Share:

എറണാകുളം : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ഗസ്റ്റ് ഇ൯്റർപ്രെട്ടർ ഇ൯ സിവിൽ എഞ്ചിനീയറിംഗ് (ശ്രവണ വൈകല്യമുളളവർക്ക് ക്ലാസ് എടുക്കുന്നതിനായി) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നീ വിഭാഗങ്ങളിലേക്ക് 3 ഒഴിവുകൾ നിലവിലുണ്ട്.

നിശ്ചിത യോഗ്യതകളുളള ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ28 ന് മുമ്പ് എംപ്ലോയ്മെ൯്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

പ്രായം 01.01.2023 ന് 18-41 (നിയമാനുസൃത വയസിളവ് ബാധകം).
ശമ്പളം ഒരു ദിവസം 1100 രൂപ.
വിദ്യാഭ്യാസ യോഗ്യത: സോഷ്യൽ വർക്കിലുളള ഡിഗ്രി/സോഷ്യോളജി/സൈക്കോളജിയും റീഹാബിലിറ്റേഷ൯ കൗൺസിൽ ഓഫ് ഇ൯ഡ്യയുടെ അംഗീകാരമുളള സൈ൯ ലാംഗ്വേജ് ഇ൯്റർപ്രട്ടേഷനും.

Share: