ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട്; പട്ടികജാതി വികസന വകുപ്പില്‍ ഉത്തരമേഖല ട്രെയിനിംഗ് ഇന്‍സ്പെകടറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന 23 ഐ.ടി.ഐ കളില്‍ നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്.
രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടു കൂടി ബിബിഎ/എംബിഎ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടു കൂടി സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്സ് എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ ഡിഗ്രി/ഡിപ്ലോമയും ഐ.ടി.ഐ കളില്‍ രണ്ട് വര്‍ഷം എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ പ്രവൃത്തി പരിചയം ആണ് യോഗ്യത.
ഇംഗ്ലീഷില്‍ ആശയവിനിമയ പാടവം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ നിര്‍ബന്ധമാണ്.
ഒരു മാസത്തേക്ക് പരമാവധി 24,000 രൂപ പ്രതിഫലം ലഭിക്കും.
കോഴിക്കോട് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എലത്തൂര്‍ ഗവ.ഐ.ടി.ഐ യില്‍ ജൂലൈ 26ന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരായി രാവിലെ 10.30 നകം പേര് രജിസ്റ്റര്‍ ചെയ്യണം. കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.
ഫോണ്‍: 0495 2371451.