ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം ഒക്‌ടോബര്‍ മൂന്നിന്

250
0
Share:

കൊല്ലം : മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐ യില്‍ മില്‍ക്ക് ആന്റ് മില്‍ക്ക് പ്രോഡക്ട്‌സ് ട്രേഡില്‍ നിലവിലുള്ള ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ മൂന്നിന് നടക്കും.

ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍.റ്റി.സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഡയറി ടെക്‌നോളജിയില്‍ മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡയറി ടെക്‌നോളജി ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍ എത്തണം.

ഫോണ്‍: 0474-2793714, 2793676.

Share: