ഗസ്റ്റ് ഫാക്കൽറ്റി താത്ക്കാലിക ഒഴിവ്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൻറെ (കിറ്റ്‌സ്) ഹെഡ് ഓഫീസിൽ അക്കൗണ്ടൻസി/ ഫിനാൻസ് വിഷയം കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി താൽക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.
60 ശതമാനം മാർക്കോടെ എം.കോം/ എം.ബി.എ (ഫിനാൻസ്) ബിരുദവും നെറ്റ് യോഗ്യതയുള്ളവർക്കും ഒരു വർഷം യു.ജി/പി.ജി. അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസുകളിൽ അധ്യാപന പരിചയമുള്ളവർക്കും അപേക്ഷിക്കാം. പി.എച്ച്.ഡി. അഭികാമ്യം. 24,000 രൂപയാണ് പ്രതിമാസ വേതനം. 30,000 രൂപ പി.എച്ച്.ഡി./നെറ്റ് യോഗ്യതയുള്ളവർക്ക് ലഭിക്കും.
സർട്ടിഫിക്കറ്റൻറെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷകൾ ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ 24നകം ലഭിക്കണം.
വിശദവിവരങ്ങൾക്ക്: www.kittsedu.org 0471-2327707.