ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ്

Share:

കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍, ഡി.റ്റി.പി.ഒ, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഡി/സിവില്‍ എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിന് നവംബര്‍ 22 രാവിലെ 10ന് ഇന്റര്‍വ്യൂ നടക്കും. ബന്ധപ്പെട്ട ട്രേഡുകളില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2551062

Share: