ഇലക് ട്രീഷ്യൻ: താൽക്കാലിക ഒഴിവ്

Share:

എറണാകുളം : സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇലക് ട്രീഷ്യൻ തസ്തികയിൽ ഒരു ഒഴിവ്. ഈഴവ വിഭാഗക്കാർക്ക് മാത്രം അപേക്ഷിക്കാൻ അവസരം. ഈഴവ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും പരിഗണിക്കും.

യോഗ്യത : ഇലക് ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ/തത്തുല്യം.

കേന്ദ്ര,സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ,സ്വകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള മൂന്നുവർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.

യോഗ്യത,പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുമായി താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 21ന് മുമ്പ് അടുത്തുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

പ്രായം : 18 മുതൽ 41 വയസുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫീസ്. എറണാകുളം, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഫോൺ നമ്പർ :0484 2422458

Share: