കോസ്റ്റ് ഗാർഡിൽ യാന്ത്രിക് ഒഴിവുകൾ

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ യാന്ത്രിക് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2/2020 ബാച്ചിലേക്കാണ് തെരഞ്ഞെടുപ്പ്. ഡിപ്ലോമക്കാരായ പുരുഷൻമാർക്കാണ് അവസരം. എഴുത്തുപരീക്ഷയുടെയും കായിക ക്ഷമതാ പരീക്ഷയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
യോഗ്യത: മെട്രിക്കുലേഷനും 60ശതമാനം മാർക്കോടെ മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനിയറിംഗ് ത്രിവത്സര ഡിപ്ലോമയും.
പട്ടികവിഭാഗക്കാർക്കും ദേശീയതലത്തിൽ നേട്ടമുണ്ടാക്കിയ സ് പോർട്സ് താരങ്ങൾക്കും കോസ്റ്റ്ഗാർഡിൽ യൂണിഫോം സർവീസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്കും മാർക്കിൽ അഞ്ചു ശതമാനം ഇളവുലഭിക്കും.
വെബ്സൈറ്റ്: www.joinindiancoastguard.gov.in
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി : മാർച്ച് 16