ഗവർണർ കേരളപ്പിറവി ആശംസ നേർന്നു

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളപ്പിറവി ആശംസകൾ നേർന്നു.
കേരളത്തെ വികസനത്തിന്റെയും പുരോഗതിയുടെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും സമൂഹത്തെ എന്നും സമ്പന്നമാക്കിയ മൈത്രിയും ഒത്തൊരുമയും കാത്തുസൂക്ഷിക്കാൻ കൈകോർക്കാമെന്നും സന്ദേശത്തിൽ ഗവർണർ പറഞ്ഞു.