പൊതുവിജ്ഞാനം : കേരള സംസ്ക്കാരം

Share:

സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് ഉൾപ്പെടെയുള്ള ബിരുദം അടിസ്ഥാന യോഗ്യതയായി നടത്തുന്ന പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ള ചോദ്യങ്ങളും ശരി ഉത്തരവും ഇതോടൊപ്പം ചേർത്തിരിക്കുന്നു. കേരള സംസ്കാരവും സാഹിത്യവും അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളും ഉത്തരവും. ഓർമ്മ ശക്തി പരിശോധിക്കാനും കൂടുതൽ പഠിക്കാനും ഇത് സഹായകമാകും. ഓരോ തവണയും 80 % മാർക്ക് നേടിയെടുക്കാൻ കഴിഞ്ഞാൽ തീർച്ചയായും പരീക്ഷയിൽ ഉയർന്ന നിലയിൽ വിജയിക്കാൻ കഴിയും.

  • കരിയർ ടീം

1 . കേരളത്തിൻറെ ജനകീയ കവി എന്നറിയപ്പെടുന്നത് ?
ഉത്തരം : കുഞ്ചൻ നമ്പ്യാർ

2 . മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം ?
ഉത്തരം : രാമചന്ദ്രവിലാസം

3 . ‘രാമചന്ദ്രവിലാസം’ രചിച്ചത് ?
ഉത്തരം : അഴകത്തു പത്മനാഭക്കുറുപ്പ്

4 . ആശയ ഗംഭീരൻ എന്നറിയപ്പെട്ട മലയാള കവി ?
ഉത്തരം : കുമാരനാശാൻ

5 . കേരളത്തിൻ്റെ തനത് സംഗീതരൂപം ?
ഉത്തരം : സോപാനസംഗീതം

6 . ” വെളിച്ചം ദു:ഖമാണുണ്ണീ.. തമസ്സല്ലോ സുഖപ്രദം ” – എന്ന വരികൾ എഴുതിയത് ?
ഉത്തരം : അക്കിത്തം അച്യുതൻ നമ്പൂതിരി

7 . കേരള സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
ഉത്തരം : ആറന്മുള

8 . ശൃംഗാര ഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
ഉത്തരം : മോഹിനിയാട്ടം

9 . മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
ഉത്തരം : പി.ജെ.ആൻറണി

10 . ‘അളിവേണി എന്തു ചെയ്‌വൂ…. ‘ എന്നുതുടങ്ങുന്ന മോഹിനിയാട്ട പദങ്ങൾ രചിച്ചതാര്?
ഉത്തരം : സ്വാതി തിരുനാൾ

11 . ‘വിശ്വദർശനം’ എന്ന കൃതിയുടെ കർത്താവ് .?
ഉത്തരം : ജി. ശങ്കരകുറുപ്പ്‌

12 . ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി ചലച്ചിത്ര സംവിധായകൻ ?
ഉത്തരം : അടൂർ ഗോപാലകൃഷ്ണൻ

13 .രാജാ രവിവർമ്മ ജനിച്ചത് (1848 ) ഏത് കൊട്ടാരത്തിലാണ് ?
ഉത്തരം : കിളിമാനൂർ

14 . മലബാറിലെ ബ്രിട്ടീഷ് പോലീസ് ഉദ്യാഗസ്ഥൻ ഫ്രെഡ് ഫോസെറ്റ് 1890 -ൽ കണ്ടെത്തിയ ഗുഹാചിത്രങ്ങൾ എവിടെയാണ് ?
ഉത്തരം : എടയ്ക്കൽ ( വയനാട് )

15 . ‘മയൂര സന്ദേശം ‘ രചിച്ചത് ആരാണ്.?
ഉത്തരം : കേരള വർമ്മ വലിയ കോയിതമ്പുരാൻ

16 . ഏത് ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ് ‘കുടമാറ്റം’ ?
ഉത്തരം : തൃശ്ശൂർപൂരം

17 . മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി എന്നറിയപ്പെടുന്നത് ?
ഉത്തരം : ചെറുശ്ശേരി

18 .കേരള സംഗീത നാടക അക്കാദമി 1958 ഏപ്രിൽ 26 -ന് ഉത്‌ഘാടനം ചെയ്തത് ആരാണ് ?
ഉത്തരം : ജവഹർലാൽ നെഹ്‌റു

19 . കേരളത്തിലെ ആദ്യത്തെ കല്പിത സർവ്വകലാശാല (Deemed University ) ഏതാണ് ?
ഉത്തരം : കേരള കലാമണ്ഡലം

20 . ‘ ബന്ധനസ്ഥനായ അനിരുദ്ധൻ ‘ ആരുടെ കൃതിയാണ്.?
ഉത്തരം : വള്ളത്തോൾ

21 . മ്യൂറൽ പഗോഡ (Mural Pagoda ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരം?
ഉത്തരം : പത്മനാഭപുരം കൊട്ടാരം

22 . ഒ.എൻ.വി കുറുപ്പ് ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ഏത് തൂലികാ നാമത്തിലാണ്?
ഉത്തരം : ബാലമുരളി 

23 . ഏത് മതവുമായി ബന്ധപ്പെട്ട കലാരൂപമാണ് മാർഗംകളി ?
ഉത്തരം : ക്രിസ്തുമതം

24 . കഥാപാത്രങ്ങൾക്ക് പേരില്ലാത്ത ‘മരണ സർട്ടിഫിക്കറ്റ്’ എന്ന നോവൽ രചിച്ചത് ?
ഉത്തരം : ആനന്ദ്

25 . ‘മീനാക്ഷി കല്യാണം ‘ എന്ന ഉത്സവം കേരളത്തിൽ ഏത് ജില്ലയിലാണ് നടക്കുന്നത് ?
ഉത്തരം : പാലക്കാട്

26 . മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം ?
ഉത്തരം : സദാരാമ (കെ.സി.കേശവപിള്ള )

27 . ‘ മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ’ – പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്.?
ഉത്തരം : കുമാരനാശാൻ

28 . കേരളത്തിൽ ഏത് ക്ഷേത്രത്തിലാണ് അഘോരമൂർത്തിയുടെ അസാധാരണ ചുവർചിത്രമുള്ളത് ?
ഉത്തരം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം (കോട്ടയം)

29 . പ്രസിദ്ധ ചിത്രകാരിയായിരുന്ന മംഗളാഭായി തമ്പുരാട്ടി ആരുടെ സഹോദരിയാണ് ?
ഉത്തരം : രാജാ രവിവർമ്മ

30 . ‘ഓർമയുടെ തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്.?
ഉത്തരം : തകഴി ശിവശങ്കര പിളള

31 . കേരളത്തിൽ ആദ്യമായി ലൈറ്റ് ആൻഡ് സൗണ്ട് ഷോ അവതരിപ്പിച്ചത്?
ഉത്തരം : സൂര്യകൃഷ്ണമൂർത്തി

32 . ‘എട്ടങ്ങാടി’ ഏത് ആഘോഷവുമായി ബന്ധപ്പെട്ട വിഭവമാണ് ?
ഉത്തരം : തിരുവാതിര

33 . ‘അമ്പല മണി ‘ ആരുടെ രചനയാണ്.?
ഉത്തരം : സുഗതകുമാരി

34 . ‘ നാട്യ കല്പ ദ്രുമം’ എന്ന ഗ്രന്ഥം രചിച്ച കൂടിയാട്ട ആചാര്യൻ?
ഉത്തരം : മാണി മാധവചാക്യാർ

35 . കേരള സംസ്‌ഥാന പുരാരേഖ (ആർക്കൈവ്‌സ് ) വകുപ്പ് സ്വതന്ത്ര വകുപ്പായി നിലവിൽവന്ന വർഷം ?
ഉത്തരം :  1962

36 .’ കേരള വ്യാസൻ’ എന്നറിയപ്പെടുന്നത് ?
ഉത്തരം : കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ

37 . മൂലൂർ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
ഉത്തരം : ഇലവുംതിട്ട (പത്തനംതിട്ട)

38 . ക്ഷേത്രമേളങ്ങളിൽ രാജാവ് എന്നറിയപ്പെടുന്ന മേളം ?
ഉത്തരം : പഞ്ചാരിമേളം

39 . ‘കേരള മോപ്പസാങ്ങ് ‘ എന്നറിയപ്പെട്ടതാര്.?
ഉത്തരം : തകഴി ശിവശങ്കര പിളള

40 . വേലകളികളുടെ ഉത്ഭവം എവിടെയാണ്?
ഉത്തരം : അമ്പലപ്പുഴ

41 . അർജുനനൃത്തം അറിയപ്പെടുന്ന മറ്റൊരുപേര് ?
ഉത്തരം : മയിൽപ്പീലി തൂക്കം

42 . ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ്.?
ഉത്തരം : എഴുത്തച്ചൻ

43 . പത്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ ?
ഉത്തരം :  തിക്കുറിശി സുകുമാരൻ നായർ

44 . ‘ കേരള സ്കോട്ട് ‘ എന്നറിയപ്പെട്ടത് ആരാണ്.?
ഉത്തരം : സി.വി.രാമന്പിളള

45 . സി.വി. രാമൻപിളള രചിച്ച സാമൂഹിക നോവൽ .?
ഉത്തരം : പ്രേമാമൃതം

46 . ‘ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ‘- ആരുടെ വരികൾ.?
ഉത്തരം : വളളത്തോൾ

47 . ശംഖ് , കുറുംകുഴൽ, കൊമ്പ്, നാഗസ്വരം, ഓടക്കുഴൽ, തുടങ്ങിയവ പൊതുവെ അറിയപ്പെടുന്ന പേര്?
ഉത്തരം : സുഷിരവാദ്യങ്ങൾ

48 . ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?
ഉത്തരം : തിരുവനന്തപുരം

49 . ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഹീബ്രു ലിഖിതം സൂക്ഷിച്ചിട്ടുള്ള സ്മാരകം ?
ഉത്തരം : ചേന്ദമംഗലം സിനഗോഗ് മ്യൂസിയം (എറണാകുളം)

50 . ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച്ച നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന സ്ഥലം ?
ഉത്തരം : പുന്നമടക്കയാൽ (ആലപ്പുഴ)

കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും മാതൃകാ പരീക്ഷ  (MOCK EXAMINATION ) പരിശീലിക്കുന്നതിനും കഴിവ് പരിശോധിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക : https://careermagazine.in/subscribe/

Tagsgk psc
Share: