പൊതുവിജ്ഞാനം : പി എസ് സി പരീക്ഷക്ക് ചോദിക്കാവുന്നവ

Share:

സമുദ്രം തിരമാലകൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരവും.

1. സമുദ്രത്താൽ പൂർണമായും ചുറ്റപ്പെട്ട കരഭാഗങ്ങൾ അറിയപ്പെടുന്നത് ?
ഉത്തരം:  ദ്വീപുകൾ

2 . ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ?
ഉത്തരം:  ഗ്രീൻലൻഡ്

3 . സമുദ്രത്താൽ മൂന്ന് വശങ്ങൾ ചുറ്റപ്പെട്ട കരഭാഗങ്ങൾ അറിയപ്പെടുന്നത് ?
ഉത്തരം:  ഉപദ്വീപ് (പെനിൻസുല)

4 . ഏതെല്ലാമാണ് ലോകത്തിലെ പ്രധാന സമുദ്രങ്ങൾ ?
ഉത്തരം:  പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ സമുദ്രം, ആർട്ടിക് സമുദ്രം, അൻറാർട്ടിക് സമുദ്രം

5 . ഭൂഗോള വിസ്തൃതിയുടെ ജലഭാഗം എത്ര ശതമാനമാണ് ?
ഉത്തരം:  71 ശതമാനം

6 . ഭൂമുഖത്തെ സമുദ്രങ്ങളിൽ ഏറ്റവും വലുത് ഏത്?
ഉത്തരം:  പസഫിക് സമുദ്രം

7 . പസഫിക് സമുദ്രത്തിൻ്റെ വിസ്തീർണം എത്ര?
ഉത്തരം:  165 . 2 ലക്ഷം ച.കി.മീ

8 . ഏത് സമുദ്രത്തിൻ്റെ ഭാഗമാണ് അറബിക്കടൽ ?
ഉത്തരം:  ഇന്ത്യൻ മഹാ സമുദ്രം

9 . നീണ്ട ആകൃതിയിലുള്ള സമുദ്രം ഏത്?
ഉത്തരം:  അറ്റ്ലാൻറ്റിക് സമുദ്രം

10 . ഉപരിതലം മഞ്ഞുകട്ടകളാൽ മൂടപ്പെട്ട നിലയിലുള്ള സമുദ്രമേത്?
ഉത്തരം:  അൻറാർട്ടിക് സമുദ്രം

11 . ‘ദക്ഷിണ സമുദ്രം ‘ എന്നും അറിയപ്പെടുന്നത് ഏത്?
ഉത്തരം:  അൻറാർട്ടിക് സമുദ്രം

12 . അൻറാർട്ടിക് സമുദ്രത്തിൻ്റെ വിസ്തൃതി എത്ര?
ഉത്തരം:  32 ലക്ഷം ച.കി.മീ

13 . ഭൂമുഖത്തെ ഏറ്റവും ചെറിയ സമുദ്രഭാഗം ഏത്?
ഉത്തരം:  ആർട്ടിക് സമുദ്രം

14 . ആർട്ടിക് സമുദ്രത്തിൻ്റെവിസ്തൃതി എത്ര?
ഉത്തരം:  14.09 ലക്ഷം ച.കി.മീ

15 . അറ്റ്ലാൻറ്റിക് സമുദ്രത്തിൻ്റെ ഏറ്റവും ആഴം കൂടിയ ഭാഗമേത്?
ഉത്തരം:  പ്യൂട്ടോറിക്കോ ഗർത്തം

16 . പ്യൂട്ടോറിക്കോ ഗർത്തത്തിൻ്റെ ആഴമെത്ര?
ഉത്തരം:  8.618 മീറ്റർ

17 . അറ്റ്ലാൻറ്റിക് സമുദ്രത്തിൻ്റെ മധ്യഭാഗത്തായി ഏകദേശം 14.000 കീ.മീ.നീളത്തിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിര ?
ഉത്തരം:  മധ്യ-അറ്റ്ലാൻറ്റിക് പർവ്വതനിര

18 . ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയിലുള്ള സമുദ്രമേത്?
ഉത്തരം:  അറ്റ്ലാൻറ്റിക് സമുദ്രം

19 .ഭൂമിയിലെ മൂന്നാമത്തെ വലിയ സമുദ്രഭാഗമായ ഇന്ത്യൻ സമുദ്രത്തിൻ്റെ വിസ്തൃതി എത്ര?
ഉത്തരം:  73.4 ലക്ഷം ച.കി.മീ

20 . ഇന്ത്യൻ മഹാ സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം അറിയപ്പെടുന്നത്?
ഉത്തരം:  വാർട്ടൺ ഗർത്തം

21 . സമുദ്രജലനിരപ്പിന് ഏറ്റവും ഉയർന്ന താപനിലയുള്ള പ്രദേശങ്ങളേവ?
ഉത്തരം:  ഭൂമധ്യരേഖയുടെ ഇരുവശങ്ങളിൽ

22 . ഭൂമധ്യരേഖ പ്രദേശത്തെ സമുദ്രത്തിൻ്റെ ശരാശരി താപനില എത്ര?
ഉത്തരം:  27 ഡിഗ്രി സെൽഷ്യസ്

23 .കടൽ വെള്ളത്തിൻ്റെ ശരാശരി ലവണത എത്ര ശതമാനമാണ് ?
ഉത്തരം:  3.5 ശതമാനം

24 . തിരകളുടെ താഴ്ന്ന ഭാഗം അറിയപ്പെടുന്നത് ?
ഉത്തരം:  തിരാതടം

25 . തിരയുടെ ഉയർന്ന ഭാഗത്തെ എങ്ങനെ വിളിക്കുന്നു?
ഉത്തരം:  തിരാശിഖരം

26 .അടുത്തടുത്തുള്ള രണ്ട് തിരാശിഖരങ്ങൾ തമ്മിലുള്ള അകലത്തെ വിശേഷിപ്പിക്കപ്പെടുന്നത് ?
ഉത്തരം:  തിരാദൈർഘ്യം

27 . സമുദ്രജലോപരിതലത്തിൽ കാറ്റുകൾ ഏല്പിക്കുന്ന ഘർഷണം എന്തിന് കാരണമാകുന്നു?
ഉത്തരം:  തിരകൾ

28 . സമുദ്രജലത്തിലെ ലവണത്വത്തിൽ മുഖ്യഭാഗം ഏത് രാസവസ്തുവാണ്?
ഉത്തരം:  സോഡിയം ക്ളോറൈഡ് (കറിയുപ്പ്)

29 .കരയാൽ ചുറ്റപ്പെട്ട കടൽഭാഗങ്ങളിൽ ലവണത്വം എപ്രകാരം ആയിരിക്കും?
ഉത്തരം:  കൂടുതലായിരിക്കും

30 . സോഡിയം ക്ളോറൈഡിനു പുറമെ സമുദ്രത്തിലുള്ള മറ്റ് പ്രധാന രാസവസ്തുക്കളേവ?

ഉത്തരം:  മഗ്നീഷ്യം ക്ളോറൈഡ് , മഗ്നീഷ്യം സൾഫേറ്റ് , കാൽസ്യം സൾഫേറ്റ് , പൊട്ടാസ്യം സൾഫേറ്റ്, കാൽസ്യം കാർബണേറ്റ്

കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും കഴിവ് പരിശോധിക്കാൻ MOCK EXAMINATION പരിശീലിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക : https://careermagazine.in/subscribe/

Tagsgk psc
Share: